1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 9, 2016

സ്വന്തം ലേഖകന്‍: കുട്ടികള്‍ക്കുള്ള അന്താരാഷ്ട്ര സമാധാന സമ്മാനം, അവസാന പട്ടികയില്‍ ഭോപ്പാല്‍ സ്വദേശിനിയായ 17 കാരിയും. ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് പീസ് പ്രൈസിന് നിര്‍ദേശിക്കപ്പെട്ടവരില്‍ ഭോപ്പാല്‍ കാര്‍മ്മല്‍ കോണ്‍വെന്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ കനുപ്രിയ ഗുപ്ത അവസാന പട്ടികയില്‍ സ്ഥാനം പിടിച്ചു.

കുട്ടികളുടെയും അംഗപരിമിതരുടെയും അവകാശത്തിനു വേണ്ടി പോരാടുന്ന പ്രവര്‍ത്തക കൂടിയാണ് കനുപ്രിയ ‘ദ പീസ് ഗോങ്’ എന്ന കുട്ടികളുടെ പത്രത്തിന്റെ എഡിറ്ററായി പ്രവര്‍ത്തിക്കുകയാണ് ഇപ്പോള്‍. പുരസ്‌കാരത്തിന് കനുപ്രിയ അടക്കം ഇന്ത്യയില്‍ നിന്നൂം പത്തു കുട്ടികളെയാണ് ശുപാര്‍ശ ചെയ്തിരുന്നത്.

ലോകമെമ്പാടുനിന്നും 120 കുട്ടികളെയാണ് പുരസ്‌കാരത്തിന് പരിഗണനയിലുള്ളത്. നെതര്‍ലാന്‍ഡ് ആസ്ഥാനമായ ആംസ്റ്റര്‍ഡാം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കുട്ടികളുടെ സംഘടനയായ കിഡ്‌സ് റൈറ്റ്‌സ് ഫൗണ്ടേഷനാണ് പുരസ്‌കാരം നല്‍കുക.

2005 ലാണ് സംഘടന രൂപീകരിച്ചത്. 2013 ലെ ഇന്റര്‍നാഷണല്‍ ചീല്‍ഡ്രന്‍സ് പീസ് പുരസ്‌കാരം പാകിസ്താനിയായ മലാല യൂസഫ്‌സായിക്കായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.