1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 11, 2018

സ്വന്തം ലേഖകന്‍: രാജ്യാന്തര ക്രിമിനല്‍ കോടതിയില്‍ വിചാരണ നേരിടുന്ന യുഎസ് പൗരന്മാരെ സംരക്ഷിക്കുമെന്ന് ട്രംപ്. അഫ്ഗാനിസ്ഥാനില്‍ യുഎസ് സൈനികരും രഹസ്യാന്വേഷണ വിഭാഗത്തിലുള്ളവരും നടത്തിയ യുദ്ധക്കുറ്റങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്താന്‍ ഹേഗ് ആസ്ഥാനമായ രാജ്യാന്തര ക്രിമിനല്‍ കോടതി ആലോചിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ട്രംപ് ഭരണകൂടത്തിന്റെ പ്രതികരണം.

ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ടണ്‍ വാഷിങ്ടണില്‍ ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തുമെന്നാണു സൂചന. കോടതി വിചാരണയില്‍ നിന്നു യുഎസ് പൗരന്മാരെയും സഖ്യകക്ഷികളുടെ പൗരന്മാരെയും സംരക്ഷിക്കുമെന്ന നിലപാട് ട്രംപ് ഭരണകൂടം സ്വീകരിക്കുമെന്നു വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

അന്വേഷണത്തിനുള്ള തീരുമാനവുമായി മുന്നോട്ടു പോയാല്‍ രാജ്യാന്തര ക്രിമിനല്‍ കോടതിയിലെ ന്യായാധിപന്മാരും അഭിഭാഷകരും യുഎസില്‍ പ്രവേശിക്കുന്നതിനു വിലക്കേര്‍പ്പെടുത്തുമെന്നും യുഎസില്‍ അവര്‍ക്കുള്ള നിക്ഷേപങ്ങള്‍ക്ക് ഉപരോധമേര്‍പ്പെടുത്തുമെന്നും യുഎസ് കോടതിയില്‍ വിചാരണ നേരിടേണ്ടി വരുമെന്നുമാണു ട്രംപ് ഭരണകൂടത്തിന്റെ ഭീഷണി.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.