1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 27, 2020

സ്വന്തം ലേഖകൻ: വിദേശ യാത്ര നടത്തുന്ന ഉപയോക്താക്കള്‍ക്ക് വേണ്ടി എയര്‍ടെല്‍ രാജ്യാന്തര റോമിങ് സേവനം നവീകരിച്ചു. എയര്‍ടെലിന്റെ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് ഇനി എയര്‍ടെല്‍ താങ്ക്‌സ് ആപ്പ് ഉപയോഗിച്ച് അവരുടെ രാജ്യാന്തര റോമിങ് പാക്കേജ് ഉപയോഗ വിവരങ്ങള്‍ തത്സമയം അറിയാം.

അന്താരാഷ്ട്ര റോമിങ് പരിധിയോട് അടുക്കുമ്പോള്‍ അനാവശ്യ ഉപയോഗം കുറയ്ക്കാനും അമിത ഉപയോഗം വഴി ഉണ്ടാകാവുന്ന ചാര്‍ജുകള്‍ ഒഴിവാക്കാനുമായി ഡാറ്റാ സേവനം ബാര്‍ ചെയ്യും. എയര്‍ടെല്‍ താങ്ക്സ് ആപ്പിലൂടെ ഉപഭോക്താക്കള്‍ക്ക് മറ്റൊരു പാക്ക് എടുക്കുകയോ ടോപ്-അപ്പ് ഉപയോഗിക്കുകയോ ചെയ്യാം. ഇന്റര്‍നാഷണല്‍ റോമിങ് സേവനം പ്രവര്‍ത്തനക്ഷമമാക്കാനും അവസാനിപ്പിക്കാനും സാധിക്കും.

വിദേശയാത്രയ്ക്ക് 30 ദിവസം മുമ്പ് തന്നെ അന്താരാഷ്ട്ര റോമിങ് പാക്കേജുകള്‍ ആക്റ്റിവേറ്റ് ചെയ്യാം. നിങ്ങള്‍ അവിടെയെത്തി അവിടുത്തെ നെറ്റ് വര്‍ക്കുമായി മൊബൈല്‍ കണക്റ്റ് ആവുന്നത് മുതലാണ് റോമിങ് പായ്ക്കിന്റെ വാലിഡിറ്റി തുടങ്ങൂ. പോസ്റ്റ് പെയ്ഡ് ഉപയോക്താക്കള്‍ക്ക് ഈ സേവനം നേരത്തെ തന്നെ ലഭ്യമാണ്.

പല രാജ്യങ്ങളും പരിധിയില്‍ വരുന്ന ആഗോള പായ്ക്കുകളാണ് എയര്‍ടെല്‍ തയ്യാറാക്കിയിരിക്കുന്നത്. ഒരു പായ്ക്കില്‍ പല രാജ്യങ്ങളിലേക്കും യാത്ര ചെയ്യാന്‍ ഇതുവഴി സാധിക്കും.

എയര്‍ടെലിന്റെ പുതിയ ആഗോള പാക്കുകളുടെ വിശദാംശങ്ങള്‍

പ്രീ-പെയ്ഡ് ഉപഭോക്താക്കള്‍ക്കുള്ള ആഗോള പാക്കുകള്‍:

1199 രൂപ- ഒരു ജിബി ഡാറ്റ, ഇന്ത്യയിലേക്കും ആതിഥേയ രാജ്യത്തേക്കുമുള്ള 100 മിനിറ്റ് ഇന്‍കമിങ്/ഔട്ട്ഗോയിങ് കോളുകള്‍, 30 ദിവസത്തേക്ക് പരിധിയില്ലാത്ത എസ്എംഎസ്.
799 രൂപ- ഇന്ത്യയിലേക്കും അതിഥേയ രാജ്യത്തേക്കുമുള്ള 100 മിനിറ്റ് ഇന്‍കമിങ്/ഔട്ട്ഗോയിങ് കോളുകള്‍, 30 ദിവസത്തേക്ക് പരിധിയില്ലാത്ത എസ്എംഎസ്. പരിധിയില്ലാതെ യാത്ര ചെയ്യാന്‍- പ്രീ-പെയ്ഡ്, പോസ്റ്റ്-പെയ്ഡ് ഉപഭോക്താക്കള്‍ക്കായി വരുന്ന പുതിയ പാക്ക്:

4999 രൂപ- ദിവസവും 1 ജിബി ഡാറ്റ, പരിധിയില്ലാത്ത ഇന്‍കമിങ് കോളുകള്‍, ഇന്ത്യയിലേക്കും അതിഥേയ രാജ്യത്തേക്കും 500 മിനിറ്റ് ഔട്ട്ഗോയിങ് കോള്‍, 10 ദിവസത്തേക്ക് പരിധിയില്ലാത്ത എസ്എംഎസ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.