1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 19, 2015

ഐപിഎല്‍ എട്ടാം സീസണിലെ ആദ്യ ഫൈനലിസ്റ്റായി മുംബൈ ഇന്ത്യന്‍സ്. ഇന്ന് നടന്ന ആദ്യ ക്വാളിഫയര്‍ മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ 25 റണ്‍സിന് പരാജയപ്പെടുത്തിയാണ് മുംബൈ ഫൈനലില്‍ കടന്നത്. മുംബൈ താരങ്ങളായ സിമ്മന്‍സിന്റെയും പൊള്ളാര്‍ഡിന്റെയും ബാറ്റിംഗ് പ്രകടനവും മലിംഗയുടെയും ഹര്‍ഭജന്റെയും വിനയ് കുമാറിന്റേയും ബൗളിംഗ് പ്രകടനവുമാണ് മുംബൈയ്ക്ക് തുണയായത്.

മുംബൈക്കെതിരെ പരാജയം രുചിച്ചതോടെ രാജസ്ഥാന്‍ റോയല്‍സ് – റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എലിമിനേറ്റര്‍ മത്സരത്തിലെ വിജയിയുമായി വീണ്ടും ചെന്നൈ മത്സരിക്കും. ഐപിഎല്ലില്‍ ഇത് മൂന്നാം തവണയാണ് മുംബൈ ഫൈനലില്‍ എത്തുന്നത്. 2010ല്‍ റണ്ണേഴ്‌സ് അപ്പ് ആയപ്പോള്‍ 2013ല്‍ മുംബൈ കിരീടം സ്വന്തമാക്കി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സ് നേടി. 188 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ ചെന്നൈക്ക് 19 ഓവറില്‍ 162 റണ്‍സെടുക്കാനെ സാധിച്ചുള്ളു. കൃത്യമായ ഇടവേളകളില്‍ ചെന്നൈയുടെ വിക്കറ്റുകള്‍ വീണതാണ് ധോണിയ്ക്കും കൂട്ടര്‍ക്കും തിരിച്ചടിയായത്. ചെന്നൈ നിരയില്‍ 45 റണ്‍സെടുത്ത ഫാഫ് ഡൂ പ്ലെസിസും 25 റണ്‍സെടുത്ത റൈയ്‌യുമാണ് അല്‍പമെങ്കിലും പിടിച്ചുനിന്നത്. ഹസി 16 ും ബ്രാവോ 20 ും, ജഡേജ 19 ും റണ്‍സെടുത്ത് പുറത്തായി. ആദ്യ പന്തില്‍ തന്നെ എല്‍ബിഡ്ബ്യു വഴങ്ങി ക്യാപ്റ്റന്‍ ധോണി മടങ്ങിയത് ചെന്നൈയ്ക്ക് തിരിച്ചടിയായി.

മുംബൈ ബൗളിംഗ് നിരയില്‍ മലിംഗ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഹര്‍ഭജനും വിനയ് കുമാറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മുംബൈയ്ക്കായി അര്‍ധ സെഞ്ച്വറി നേടി സിമ്മന്‍സിന്റെയും (65) വെടിക്കെട്ട് തീര്‍ത്ത പൊള്ളാര്‍ഡിന്‍േയും പ്രകടനമാണ് നിര്‍ണായമായത്. പൊള്ളാര്‍ഡ് 41 റണ്‍സ് എടുത്തു്. പാര്‍ത്ഥീവ് പട്ടേല്‍ 35 രോഹിത് ശര്‍മ്മ 19ഉം റണ്‍സെടുത്ത് പുറത്തായി.

ചെന്നൈയ്ക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി ബ്രാവോ തിളങ്ങിയപ്പോള്‍ നെഹ്‌റയും ജഡേജയും ശര്‍മയും ഒരോ വിക്കറ്റ് വീതം വീഴ്ത്തി.

14 മല്‍സരങ്ങളില്‍നിന്ന് 18 പോയിന്റുമായി ലീഗില്‍ ഒന്നാമതെത്തിയാണ് ചെന്നൈ ക്വാളിഫയറിലെത്തിയത്. 14 മല്‍സരങ്ങളില്‍ 16 പോയിന്റുള്ള മുംബൈ റണ്‍ ശരാശരിയില്‍ ബാംഗ്ലൂരിനെ പിന്തള്ളിയാണ് ചെന്നൈയുമായുള്ള പോരാട്ടത്തിന് ടിക്കറ്റ് ഉറപ്പാക്കിയിരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.