1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 20, 2019

സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പതാകയുള്ള സ്റ്റെന ഇംപെറോ എന്ന എണ്ണക്കപ്പല്‍ പിടിച്ചെടുത്തത് അപകടം വരുത്തിയതു കൊണ്ടെന്ന് ഇറാന്റെ വിശദീകരണം. കപ്പല്‍ മത്സ്യബന്ധന ബോട്ടുമായി കൂട്ടിയിടിച്ചെന്നും ബോട്ടിലുണ്ടായിരുന്നവര്‍ ബന്ധപ്പെട്ടിട്ടും കപ്പലില്‍ നിന്ന് പ്രതികരണമൊന്നുമുണ്ടായില്ലെന്നും ഇറാനിലെ ദക്ഷിണ ഹൊര്‍മൊസ്ഗാന്‍ പ്രവിശ്യയിലെ പോര്‍ട്‌സ് ആന്റ് മാരിടൈം ഓര്‍ഗനൈസേഷന്‍ തലവന്‍ അല്ലാ മുറാദ് അഫിഫിപോര്‍ പറഞ്ഞു.

ഇന്ത്യക്കാരടങ്ങുന്ന കപ്പല്‍ ജീവനക്കാരെ ചോദ്യം ചെയ്യുമെന്നും അന്വേഷണം കഴിയുന്നതുവരെ അവര്‍ കപ്പലില്‍ തന്നെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. 30,000 ടണ്‍ വാഹകശേഷിയുള്ള കപ്പല്‍ മത്സ്യബന്ധന ബോട്ടില്‍ ഇടിച്ചതിനെ തുടര്‍ന്ന് ബോട്ടിലുണ്ടായിരുന്നവര്‍ അപായസന്ദേശം നല്‍കിയെങ്കിലും പ്രതികരണം ലഭിച്ചില്ല. ഇതേത്തുടര്‍ന്ന് ബോട്ടിലുണ്ടായിരുന്നവര്‍ ഹൊര്‍മൊസ്ഗാന്‍ മാരിടൈം അധികൃതരെ വിവരമറിയിച്ചു. ഇതേത്തുടര്‍ന്നുള്ള നിയമനടപടിയുടെ ഭാഗമായാണ് കപ്പല്‍ പിടിച്ചെടുത്ത് ബന്ദര്‍ അബ്ബാസ് തുറമുഖത്തെത്തിച്ചതെന്ന് അഫിഫിപോര്‍ പറഞ്ഞു.

കപ്പലില്‍ കാര്‍ഗോ ഒന്നുമുണ്ടായിരുന്നില്ല. അപകടത്തിന്റെ കാരണത്തെപ്പറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണം അവസാനിക്കുന്നതുവരെ ജീവനക്കാരെ കപ്പലില്‍നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കില്ല. ആവശ്യം വരികയാണെങ്കില്‍ ജീവനക്കാരെ സാങ്കേതിക കാര്യങ്ങള്‍ ചോദിച്ചറിയാന്‍ വേണ്ടി വിളിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 18 ഇന്ത്യക്കാരടക്കം 23 ജീവനക്കാരാണ് കപ്പലിലുള്ളത്. ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല