1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 10, 2015

സ്വന്തം ലേഖകന്‍: യെമിനില്‍ സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ഹൗതി തീവ്രവാദികള്‍ക്കെതിരെ നടക്കുന്നത് വംശഹത്യയാണെന്ന് ഇറാന്റെ പരോന്നത നേതാവ് ആയത്തുള്ള ഖൊമേനി തുറന്നടിച്ചു. അറബ് രാജ്യങ്ങള്‍ ആക്രമണം തുടങ്ങിയതിനു ശേഷം ആദ്യമായാണ് ഇറാന്‍ രൂക്ഷമായ പ്രതികരണവുമായി പരസ്യമായി രംഗത്തു വരുന്നത്.

ഷിയ വംശജരായ ഹൗതി തീവ്രവാദികള്‍ക്കെതിരെ അറബ് സഖ്യത്തിന് വിജയം നേടാന്‍ കഴിയില്ലെന്നും ഖൊമേനി പറഞ്ഞു. ആക്രമണം അന്താരാഷ്ട്ര കോടതിയില്‍ വിചാരണ ചെയ്യപ്പെടേണ്ട കുറ്റകൃത്യമാണ്. ബോംബിംഗ് യെമനില്‍ അവശേഷിക്കുന്ന ഷിയ വംശജരെ വംശഹത്യ നടത്താന്‍ വേണ്ടിയാണെന്നും ഖൊമേനി ആരോപിച്ചു.

നേരത്തെ ഹൗതി തീവ്രവാദികളെ ആയുധം നല്‍കി സഹായിക്കുന്നത് ഇറാനാണെന്ന് സൗദി അറേബ്യ ആരോപിച്ചിരുന്നു. തുടര്‍ന്ന് ടെഹ്‌റാനിലെ സൗദി പ്രതിനിധിയെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിക്കുകയും ചെയ്തു.

അതിന്റെ തുടര്‍ച്ചയായാണ് സൗദിയുടെ നേതൃത്വത്തിലുള്ള ആക്രമണത്തെ പരസ്യമായി അപലപിക്കാന്‍ ഇറാന്‍ തയ്യാറായത്. അന്താരാഷ്ട്ര കാര്യങ്ങളില്‍ ഒരു വിവരവും ഇല്ലാത്ത കുറച്ചു ചെറുപ്പക്കാരാണ് സൗദിയുടെ വിദേശ നയങ്ങള്‍ കൈകാര്യം ചെയ്യുന്നത് എന്നും ഖൊമേനി പരിഹസിച്ചു.

അവര്‍ സംസ്‌കാര ശൂന്യമായ പെരുമാറ്റമാണ് ഇഷ്ടപ്പെടുന്നതെങ്കില്‍ അങ്ങനെയാകട്ടെ എന്നും ഖൊമേനി പറഞ്ഞു. അതേസമയം സൗദി അറേബ്യയുടെ ശക്തമായ വ്യോമാക്രമണത്തെ മറികടന്ന് ഹൗതികള്‍ തുറമുഖ നഗരമായ ഏദന്‍ പൂര്‍ണമായും കീഴ്ടടക്കാന്‍ ഒരുങ്ങുകയാണ് എന്നാണ് സൂചന. തല്‍സ്ഥാനമായ സനാ ഇപ്പോള്‍ പൂര്‍ണമായും ഹൗതികളുടെ നിയന്ത്രണത്തിലാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.