1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 26, 2016

സ്വന്തം ലേഖകന്‍: ഇറാന്‍ 17 തടവുകാരെ തൂക്കിലേറ്റി, മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പ്രതിഷേധം ശക്തമാകുന്നു. കൊലപാതകം, മാനഭംഗം, മയക്കുമരുന്നു കടത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തപ്പെട്ടവരെയാണ് തൂക്കിലേറ്റിയത്. കരജിലെ രണ്ടു ജയിലുകളിലെ തടവുകാരെയാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയത്.

എന്നാല്‍ കോടതി നടപടിയെ അപലപിച്ച് ഇറാനിലെ മനുഷ്യവകാശ സംഘടന(ഐഎച്ച്ആര്‍) രംഗത്തെത്തി. കഴിഞ്ഞ ഒരുമാസത്തിനിടെ ഏകദേശം 60 പേരെയാണ് ഇതുവരെ തൂക്കിലേറ്റിയത്. ഇത്തരത്തില്‍ കൂട്ടവധശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തിവെക്കാന്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണം. ഐക്യരാഷ്ട്ര സഭ, യുറോപ്യന്‍ യൂണിയന്‍ തുടങ്ങിയ സംഘടനകളുടെ ഇടപെടല്‍ ഇക്കാര്യത്തില്‍ ആവശ്യമാണെന്നും ഐഎച്ച്ആര്‍ പറഞ്ഞു.

കഴിഞ്ഞവര്‍ഷം ഇറാനില്‍ 977 തടവുകാരെയാണ് തൂക്കിലേറ്റിയത്. ഇവരില്‍ ഭൂരിഭാഗവും മയക്കുമരുന്നു കടത്തലുമായി ബന്ധമുള്ള കുറ്റങ്ങള്‍ ചുമത്തപ്പെട്ട് അറസ്റ്റിലായവരാണെന്നാണ് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ പറയുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.