1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 21, 2015

സ്വന്തം ലേഖകന്‍: ആണവ ശക്തികളുമായി കരാര്‍ ഒപ്പിടാനുള്ള അവസാന ഒരുക്കങ്ങളിലായിരിക്കെ ഇറാന്‍ നിസഹകരണത്തിന്റെ പാതയിലേക്ക്. ആണവ അന്താരാഷ്ട്ര ആണവ നിരീക്ഷക സംഘത്തിന് രാജ്യത്തിന്റെ സൈനിക കേന്ദ്രങ്ങളിലേക്ക് ഒരു കാരണവശാലും പ്രവേശനം അനുവദിക്കില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖംനാഇ പ്രഖ്യാപിച്ചു.

അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളുമായി കരാറില്‍ ഏര്‍പ്പെടുമ്പോള്‍ കൃത്യമായ നിഷ്‌കര്‍ഷകള്‍ മുന്നോട്ടു വക്കണമെന്നും അദ്ദേഹം സൈനിക കമാന്‍ഡര്‍മാരെ ഓര്‍മപ്പെടുത്തി. ഇറാനുമായി ആണവക്കരാറിലെത്തുന്നതിന്റെ ഭാഗമായി അമേരിക്ക, ചൈന, റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളുമായി വിയന്നയില്‍ അടുത്ത ഘട്ട ചര്‍ച്ച ആരംഭിച്ച് അധികം വൈകാതെയാണ് ഖംനാഇ തന്റെ പ്രസ്താവനയുമായി രംഗത്തെത്തിയത്.

കഴിഞ്ഞ മാസം നടന്ന മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ ഇറാനും ലോക രാജ്യങ്ങളും ആണവക്കരാറില്‍ ധാരണയിലെത്തിയിരുന്നു. അടുത്ത മാസം 30 ഓടെ അന്തിമ കരാറിലെത്താന്‍ സാധിക്കുമെന്നാണ് ഇരുവിഭാഗവും പ്രതീക്ഷിക്കുന്നത്.

നേരത്തെ തയ്യാറാക്കിയ ആണവകരാര്‍ ചട്ടക്കൂടനുസരിച്ച്, പരിശോധക സംഘത്തിന് സംശയം തോന്നുന്ന ഏത് സ്ഥലവും പരിശോധിക്കാന്‍ ഇറാന്‍ അനുമതി നല്‍കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ അതിരുകടന്ന ഉപാധികള്‍ മുന്നോട്ടു വക്കുകയാണെങ്കില്‍ ആണവകരാറില്‍ നിന്ന് പിന്മാറുമെന്ന് ഇറാന്‍ നേതൃത്വം നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ആണവകരാര്‍ സംബന്ധിച്ച അവസാന സമയം അടുക്കുന്നതോടെ നേരത്തെയുള്ള നിലപാടുകളില്‍ നിന്ന് രാജ്യം പുറകോട്ടു പോകുന്നതായും ഇത് ചര്‍ച്ചകളുടെ പരാജയമാണെന്നും വിവിധ കോണുകളില്‍ നിന്ന് വിമര്‍ശം ഉയര്‍ന്നിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.