1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 25, 2018

സ്വന്തം ലേഖകന്‍: ഇറാന്‍ ആണവ കരാര്‍ വിഷയത്തില്‍ ലോകം രണ്ടുതട്ടില്‍; ചൈനയും ജര്‍മനിയും ഇറാനോടൊപ്പം; ഇറാന്‍ പരമോന്നത നേതാവ് യൂറോപ്പിലേക്ക്. ആണവ കരാറിനൊപ്പം നില്‍ക്കുമെന്ന് ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍കല്‍ വ്യക്തമാക്കി. ചൈനീസ് പ്രധാനമന്ത്രി ലി കെക്വിയാങ്ങുമൊത്തുള്ള വാര്‍ത്താ സമ്മേളനത്തിലായിരുന്നു മെര്‍കലിന്റെ പ്രസ്താവന. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് മെര്‍കല്‍ ചൈനയിലെത്തിയത്.

കരാറില്‍നിന്ന് ഈ മാസം ആദ്യം യുഎസ് ഏകപക്ഷീയമായി പിന്മാറിയിരുന്നു. ആണവ ശക്തികളുമായി ഉണ്ടാക്കിയ ആണവകരാറില്‍ തുടരണോ എന്നതു സംബന്ധിച്ച തുടര്‍ചര്‍ച്ചക്കായി ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖുമേനി യൂറോപ്പ് സന്ദര്‍ശിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കരാറില്‍ നിന്ന് യു.എസ് പിന്മാറിയ സാഹചര്യത്തില്‍ ഇറാനുമായി വ്യാപാരബന്ധം പുലര്‍ത്തുന്ന കമ്പനികള്‍ക്കും പണമിടപാട് നടത്തുന്ന ബാങ്കുകള്‍ക്കും സുരക്ഷിതത്വം ഉറപ്പാക്കുന്നത് സംബന്ധിച്ചാണ് പ്രധാനമായും ചര്‍ച്ച. യുഎസിന്റെ സമ്മര്‍ദം തുടരുന്നതിനിടയിലും ഇറാനുമായി എണ്ണവ്യാപാരം നടത്തുമെന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ പ്രസ്താവിച്ചിരുന്നു.

നിലവില്‍ ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മനി എന്നീ രാജ്യങ്ങളാണ് ഇറാന്റെ പ്രധാന വ്യാപാര പങ്കാളികള്‍. ഈ രാജ്യങ്ങളുമായി യുദ്ധത്തിനില്ല, എന്നാല്‍ ഇവരെ വിശ്വാസത്തിലെടുക്കാനില്ലെന്നും ഖുമേനി വ്യക്തമാക്കി. ഇറാന്റെ എണ്ണവ്യാപാരം സംബന്ധിച്ച് യൂറോപ്പ് ഉറപ്പുതരണം. അല്ലാത്തപക്ഷം അമേരിക്ക അത് നശിപ്പിക്കും. ഈ ആവശ്യം അംഗീകരിക്കാന്‍ യൂറോപ്പ് തയാറാകുന്നില്ലെങ്കില്‍ ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം പുനരാരംഭിക്കുമെന്നും ഖുമേനി മുന്നറിയിപ്പു നല്‍കി.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.