1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 11, 2017

സ്വന്തം ലേഖകന്‍: സൗദി അറേബ്യയുമായുള്ള നയതന്ത്രബന്ധം പുനരാരംഭിക്കാന്‍ ഉപാധികള്‍ മുന്നോട്ട് വെച്ച് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. യെമന് എതിരേയുള്ള സൈനിക നീക്കം അവസാനിപ്പിക്കുകയും ഇസ്രയേലുമായുള്ള ബന്ധം വെട്ടിമുറിക്കാന്‍ തയ്യാറാവുകയും ചെയ്താല്‍ സൗദി അറേബ്യയുമായുള്ള നയതന്ത്രബന്ധം പുനരാരംഭിക്കാമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി വ്യക്തമാക്കി.

ഞങ്ങളുടെ അയല്‍രാജ്യമായ സൗദിയുമായി ബന്ധം മെച്ചപ്പെടുത്തുന്നതിന് ഒരു പ്രശ്‌നവുമില്ല. യെമനിലെ ബോംബിംഗ് നാളെ സൗദി നിര്‍ത്തട്ടെ. ഇസ്രയേലിനു മുന്നില്‍ മുട്ടുമടക്കുന്നതും അവസാനിപ്പിക്കണം. എന്നിട്ടു തലയുയര്‍ത്തി നില്‍ക്കട്ടെ. പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തില്‍ ബന്ധം മെച്ചപ്പെടുത്താനുള്ള ഉപാധികള്‍ ഇറാന്‍ പ്രസിഡന്റ് മുന്നോട്ടുവച്ചു.

യെമനില്‍ ഇതിനകം പതിനായിരം പേര്‍ക്കു ജീവഹാനി നേരിട്ടുവെന്നും രാജ്യത്തിന്റെ അടിസ്ഥാന വികസന സംവിധാനം മുഴുവന്‍ താറുമാറായെന്നും റുഹാനി ചൂണ്ടിക്കാട്ടി. പ്രസിഡന്റ് ഹാദിയുടെ സര്‍ക്കാരിനെ സംരക്ഷിക്കാനായി സൗദിസഖ്യം നടത്തുന്ന വ്യോമാക്രമണമാണു കാരണം.സിറിയയിലും യെമനിലും ഇറാന്‍ വിരുദ്ധര്‍ക്ക് സൗദി എല്ലാ സഹായവും നല്‍കുകയാണെന്നാണ് ഇറാന്റെ ആരോപണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.