1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 13, 2016

സ്വന്തം ലേഖകന്‍: ഈ വര്‍ഷം ഹജ്ജ് കര്‍മത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ഇറാന്‍, സൗദിയുമായുള്ള ഉരസല്‍ രൂക്ഷമാകുന്നു. ഇറാനില്‍നിന്നു സൗദി അറേബ്യയിലേക്ക് ഹജ്ജ് തീര്‍ഥാടകരെ അയക്കില്ലെന്ന് ഇറാന്‍ വ്യക്തമാക്കി.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ തകര്‍ച്ച ഇതോടെ പുതിയ തലത്തിലേക്ക് നീങ്ങുകയാണ്.

ജനുവരിയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഹജ്ജ് തീര്‍ഥാടനത്തിനിടെയുണ്ടായ അപകടങ്ങളില്‍ രണ്ടായിരത്തിലേറെപ്പേര്‍ മരിച്ചതില്‍ 464 പേര്‍ ഇറാനില്‍നിന്നുള്ള തീര്‍ഥാടകരാണ്.

ഹജ്ജ് തീര്‍ഥാടനം സംബന്ധിച്ച് ഇറാനും സൗദിയും പലവട്ടം അനൗപചാരിക ചര്‍ച്ച നടത്തിയെങ്കിലും ധാരണയിലെത്താന്‍ കഴിഞ്ഞില്ല. ഹജ്ജ് സമയത്തെ തീര്‍ഥാടകരുടെ സുരക്ഷ സംബന്ധിച്ച് സൗദി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയെങ്കിലും അത് എങ്ങുമെത്തിയില്ലെന്ന് ഇറാന്റെ സാംസ്‌കാരിക, മതകാര്യ മന്ത്രി അലി ജന്നാറ്റി വ്യക്തമാക്കി.

ജനുവരിയില്‍ ഷിയ പുരോതിനനായ ഷെയ്ക്ക് നിമ്ര്‍ അല്‍ നിമ്‌റിനെ സൗദി വധിച്ചതിനു ശേഷമാണ് ഇറാന്‍ സൗദി ബന്ധം വഷളായത്. ഷിയാകള്‍ക്ക് പ്രാമുഖ്യമുള്ള സൗദിയുടെ കിഴക്കന്‍ പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കാന്‍ വിശ്വാസികളെ പ്രേരിപ്പിച്ചു എന്നാരോപിച്ചായിരുന്നു നിമ്രിന്റെ വധശിക്ഷ. സിറിയയിലേയും യെമനിലേയും ആഭ്യന്തര യുദ്ധങ്ങളുടെ കാര്യത്തിലും സൗദിയും ഇറാനും വിരുദ്ധ ചേരികളിലാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.