1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 26, 2015

ബ്രിട്ടണ്‍ – ഇറാന്‍ നയതന്ത്ര ബന്ധം മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ഇറാനിലേക്കുള്ള യാത്രാ നിയന്ത്രണങ്ങള്‍ക്ക് ബ്രിട്ടണ്‍ ഇളവ് പ്രഖ്യാപിച്ചു. ഇറാനിലേക്കുള്ള യാത്ര അതീവ അപകടം നിറഞ്ഞതാണെന്നായിരുന്നു ബ്രിട്ടന്റെ ആദ്യ മുന്നറിയിപ്പെങ്കില്‍ ഇപ്പോള്‍ അത്യാവശ്യമാണെങ്കില്‍ മാത്രം സന്ദര്‍ശിക്കാം എന്നൊരു വാചകം കൂടി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. യാത്രാ നിയന്ത്രണങ്ങള്‍ ഇപ്പോഴും നിലവിലുണ്ടെങ്കിലും അത്യാവശ്യക്കാര്‍ക്ക് ഇറാനിലേക്ക് പോകുന്നതിന് തടസ്സമില്ല.

ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൊഹാനി ആണവ കരാറില്‍ ഒപ്പിടാന്‍ സന്നദ്ധനായതിന്റെ പശ്ചാത്തലത്തിലാണ് ബ്രിട്ടന്റെ നടപടിയെന്ന് ഫോറിന്‍ സെക്രട്ടറി ഫിലിപ്പ് ഹാമൊണ്ട് പറഞ്ഞു.

ഇറാനിലെ യുകെ എംബസി അടഞ്ഞ് കിടക്കുകയാണ്, അതിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചിട്ടില്ല. ഇറാനിലേക്ക് യാത്ര ചെയ്യേണ്ടവര്‍ക്ക് സ്വീഡിഷ് അല്ലെങ്കില്‍ യൂറോപ്യന്‍ യൂണിയന്‍ നയതന്ത്ര കാര്യാലയങ്ങളുമായി ബന്ധപ്പെടാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.