1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 18, 2015

സ്വന്തം ലേഖകന്‍: ഇറാന്‍ സ്ത്രീ വിരുദ്ധ നിയമങ്ങള്‍ കര്‍ശനമാക്കുന്നു, പര്‍ദ്ദയണിയാതെ കാര്‍ ഓടിച്ചാല്‍ വാഹനം പിടിച്ചെടുത്ത് പിഴ ചുമത്തും. സ്ത്രീകള്‍ക്കെതിരെയുള്ള നിയമപരമായ വിവേചനം അവസാനിപ്പിക്കണമെന്ന ആവശ്യം പലകേന്ദ്രങ്ങളില്‍ ഉയരുന്ന സമയത്താണ് സ്ത്രീകള്‍ വാഹനമോടിക്കുമ്പോള്‍ പര്‍ദ്ദ അണിഞ്ഞിരിക്കണമെന്ന പുതിയ നിയമം രംഗത്തെത്തിയത്.

നിയമം പാലിച്ചില്ലെങ്കില്‍ വാഹനം പിടിച്ചെടുക്കുകയും പിഴ ചുമത്തുകയും ചെയ്യുമെന്നാണ് അധികൃതര്‍ പറയുന്നത്. പര്‍ദ്ദ ഇടാതെ സ്ത്രീകള്‍ വാഹനമോടിക്കുന്നത് പിടിക്കപ്പെട്ടാല്‍ വാഹനം ഒരാഴ്ചയോളം കസ്റ്റഡിയില്‍ സൂക്ഷിക്കാനാണ് പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം. പുതിയ നിയമം ഉടന്‍ നടപ്പിലാക്കുമെന്നും ഇറാനിയന്‍ പോലീസ് വ്യക്തമാക്കുന്നു.

പര്‍ദ്ദ ധരിക്കാതെ വാഹനമോടിക്കുന്ന സ്ത്രീകള്‍ക്ക് ഇതിനോടകം തന്നെ പോലീസ് താക്കീത് നല്‍കുന്നുണ്ട്. 10,000പേര്‍ക്ക് താക്കീത് നല്‍കിയതായും ഇതില്‍ 2000 പേര്‍ക്കെതിരെ പെരുമാറ്റച്ചട്ട ലംഘനത്തിന് നടപടിയെടുക്കുമെന്നും പോലീസ് വ്യക്തമാക്കി. വാഹനപരിശോധനയ്ക്കായി ഉദ്യോഗസ്ഥരെ നിയമിച്ചതായി ഡെപ്യൂട്ടി പോലീസ് ചീഫ് മൊണ്ടസറോള്‍ മെഹ്ദി അറിയിച്ചു.

പോലീസിന്റെ കണ്ണുവെട്ടിച്ച് കാറിനുള്ളില്‍ നിന്നു പര്‍ദ്ദ മാറ്റുക, നിയന്ത്രണമില്ലാതെ വാഹനമോടിക്കുക, സ്ത്രീകളോടു മോശമായി പെരുമാറുക തുടങ്ങിയവയാണ് നിയമലംഘനമായി പറയുന്നത്. പുതിയ നിയമത്തെ വിമര്‍ശിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പ്രതിഷേധം തുടങ്ങിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.