1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 22, 2018

സ്വന്തം ലേഖകന്‍: ഫുട്‌ബോള്‍ മത്സരം കാണാനെത്തി പോലീസ് പിടിയിലായി; പ്രതിഷേധവുമായി ഇറാന്‍ പെണ്‍കുട്ടിയുടെ സെല്‍ഫി; ഇറാനില്‍ സ്ത്രീകളുടെ വിലക്കിനെ സംബന്ധിച്ച ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു. കായികമത്സരങ്ങളും അതിന്റെ ആസ്വാദനവും പുരുഷന്‍മാര്‍ക്ക് മാത്രമാണ് ഇറാനില്‍ ആസ്വദിക്കാന്‍ കഴിയുക.

സൈനബ് പെര്‍സ്‌പോലിസി എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍നിന്ന് പോസ്റ്റ് ചെയ്തിട്ടുള്ള ചിത്രമാണ് സാമൂഹികമാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്. ഫുട്‌ബോള്‍ മത്സരം കാണാനെത്തിയ തന്നെ പോലീസ് പിടികൂടിയപ്പോള്‍ സൈനബ് എന്ന പെണ്‍കുട്ടി പകര്‍ത്തിയ സെല്‍ഫിയായിരുന്നു ആ ചിത്രം. പോലീസ് വാനില്‍നിന്നെടുത്ത ചിത്രം നിമിഷങ്ങള്‍ക്കകം സമൂഹമാധ്യമങ്ങളില്‍ വൈറലായി.

കഴിഞ്ഞ മാര്‍ച്ചില്‍ ഫുട്‌ബോള്‍ മത്സരം കാണാനെത്തിയ 35 സ്ത്രീകളെ പിടികൂടിയ സംഭവം വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ അന്നത്തെ പ്രതിഷേധങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും സ്ത്രീകള്‍ നേരിടുന്ന വിവേചനത്തെ മറികടക്കാനായില്ല. ഇപ്പോള്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഇറാനിലെ സ്ത്രീകളുടെ വിലക്കിനെ സംബന്ധിച്ച് ചര്‍ച്ചകളുയരുകയാണ്. അതിനു കാരണമായത് രണ്ടുദിവസം മുമ്പ് സാമൂഹികമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഒരു ചിത്രവും.

കടുത്ത ഫുട്‌ബോള്‍ ആരാധികയായ സൈനബ് മുഖംമറച്ചും പുരുഷന്മാരെപ്പോലെ വസ്ത്രം ധരിച്ചുമാണ് ഇതുവരെ ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണാന്‍ പോയിരുന്നത്. എന്നാല്‍ സൈനബിന്റെ ആള്‍മാറാട്ടം പോലീസ് ഉദ്യോഗസ്ഥര്‍ പിടികൂടുകയായിരുന്നു. അതിനുശേഷം പോലീസ് വാനിലിരുന്ന് പകര്‍ത്തിയ ചിത്രത്തിനൊപ്പം സ്റ്റേഡിയത്തില്‍നിന്നെടുത്ത ചിത്രങ്ങളും സൈനബ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.