1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 20, 2018

സ്വന്തം ലേഖകന്‍: സിറിയന്‍ അതിര്‍ത്തിയിലെ ഐഎസ് ഭീകരരെ തുരത്താന്‍ വ്യോമാക്രമണവുമായി ഇറാഖ്; നിരവധി ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇറാഖിന്റെ എഫ്16 ഫൈറ്റര്‍ ജെറ്റുകളാണ് ആക്രമണത്തിനു നേതൃത്വം നല്‍കിയത്.

ഐഎസ് ഭീകരര്‍ തങ്ങളുടെ സൈനികര്‍ക്കു ഭീഷണിയായാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാക്ക് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി കഴിഞ്ഞ ദിവസം അറിയച്ചതിനു പിന്നാലെയാണ് വ്യോമാക്രമണം ഉണ്ടായിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. സംഭവത്തില്‍ നിരവധി ഐഎസ് ഭീകരര്‍ക്ക് നാശനഷ്ടം സംഭവച്ചതായും സിറിയന്‍ സൈന്യത്തിന്റെ പൂര്‍ണ സഹകരണത്തോടെയാണ് ആക്രമണം നടത്തിയതെന്നും ഇറാഖ് സൈനിക വക്താവും വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.