1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 18, 2015

സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റും ഇറാക്ക് സൈന്യവും തമ്മില്‍ അന്‍ബാറില്‍ പൊരിഞ്ഞ പോരാട്ടം. സേന നടത്തിയ ആക്രമണത്തില്‍ നിരവധി തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ അധീനതയിലുള്ള അന്‍ബാര്‍ പ്രവിശ്യ തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് ഇറാഖി സേന.

തീവ്രവാദികള്‍ക്കു നേരെ ഇറാഖ് വ്യോമാക്രമണം തുടങ്ങി. ആക്രമണത്തില്‍ നിരവധി ഐഎസ് തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി ഇറാഖി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഐഎസിന്റെ നിയന്ത്രണത്തിലുള്ള അന്‍ബാര്‍ പ്രവിശ്യയിലെ ഭൂരിഭാഗം പ്രദേശങ്ങളും തിരിച്ചുപിടിക്കാന്‍ കടുത്ത പോരാട്ടം തുടരാനാണ് ഇറാഖ് സര്‍ക്കാരിന്റെ തീരുമാനം. ഏറ്റുമുട്ടല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇറാഖ് വ്യോമാക്രമണം തുടങ്ങിയത്.

മേഖലയിലെ ഐഎസിന്റെ കേന്ദ്രങ്ങളില്‍ നിരവധി തവണ വ്യോമാക്രമണം നടത്തിയതായി ഇറാഖ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണത്തില്‍ നിരവധി ഐഎസ് തീവ്രവാദികള്‍ കൊല്ലപ്പെട്ടതായും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഐഎസിന്റെ വാഹനവ്യൂഹങ്ങളും തകര്‍ക്കപ്പെട്ടിട്ടുണ്ട്.

ആക്രമണത്തിന്റെ വീഡിയോ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു. എന്നാല്‍ എന്നു മുതലാണ് വ്യോമാക്രമണം തുടങ്ങിയതെന്നോ എത്ര തീവ്രവാദികള്‍ കൊല്ലപ്പെട്ടെന്നോ മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.