1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 10, 2017

സ്വന്തം ലേഖകന്‍: ഇറാഖില്‍ നിന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ പൂര്‍ണമായും തുരത്തിയതായി പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി, പോരാട്ടം അവസാനിപ്പിച്ചതായും പ്രഖ്യാപനം. ഐഎസിന്റെ കൈവശമുണ്ടായിരുന്ന പ്രദേശങ്ങളില്‍നിന്നെല്ലാം അവരെ തുരത്തിയശേഷമാണ് മൂന്നു വര്‍ഷമായി തുടര്‍ന്ന പോരാട്ടം അവസാനിപ്പിക്കുന്നതെന്നാണ് ഇറാഖ് വ്യക്തമാക്കുന്നത്.

സിറിയയില്‍ ഐസിസിനെതിരെയുള്ള തങ്ങളുടെ പോരാട്ടം വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് രണ്ടു ദിവസം മുമ്പ് റഷ്യന്‍ സൈന്യം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇറാഖ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ഇറാഖ് സിറിയ അതിര്‍ത്തിയുടെ പൂര്‍ണ്ണ നിയന്ത്രണം സൈന്യം ഏറ്റെടുത്തെന്നും അദ്ദേഹം അറിയിച്ചു.

2014ലാണ് ഐഎസ് ഇറാക്കിന്റെ വിവിധ പ്രദേശങ്ങളുടെ നിയന്ത്രണം പിടിച്ചെടുത്ത് ഖിലാഫത്ത് സ്ഥാപിച്ചത്. ഇറാക്കിന്റെ മൂന്നിലൊന്നു ഭാഗങ്ങളുടെ നിയന്ത്രണം ഐഎസ് കൈയടക്കി. ഇതേതുടര്‍ന്ന് യുഎസ് നേതൃത്വത്തിലുള്ള സഖ്യസേനയ്‌ക്കൊപ്പം ഇറാക്കി സൈന്യം ഐഎസിനെ തുരത്താന്‍ ശ്രമിക്കുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.