1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 21, 2017

സ്വന്തം ലേഖകന്‍: ഇറാഖില്‍ കുര്‍ദ് പ്രശ്‌നം വീണ്ടും ചൂടുപിടിക്കുന്നു, ആഴ്ചകള്‍ക്കു മുമ്പ് നടന്ന് കുര്‍ദ് ഹിതപരിശോധന ഭരണഘടന വിരുദ്ധമാണെന്ന് ഇറാഖ് സുപ്രീം കോടതി, സെപ്റ്റംബര്‍ 25ന് നടന്ന അഭിപ്രായ വോട്ടെടുപ്പാണ് രാജ്യത്തെ പരമോന്നത കോടതി അസാധുവാക്കിയത്. വിധി ഇറാഖ് കുര്‍ദിസ്താന്‍ മേഖലയില്‍ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുമെന്നാണ് സൂചന.

ഹിതപരിശോധനയില്‍ പങ്കെടുത്ത മഹാഭൂരിപക്ഷവും ഇറാഖില്‍നിന്ന് വിട്ടുപോകുന്നതിനെ അനുകൂലിച്ചിരുന്നു. പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇറാഖ് സര്‍ക്കാറും കുര്‍ദ് നേതാക്കളും ചര്‍ച്ചകള്‍ക്ക് സമയക്രമം നിശ്ചയിക്കണമെന്ന് നേരത്തെ യു.എന്‍ സുരക്ഷ കൗണ്‍സില്‍ നിര്‍ദേശിച്ചിരുന്നു.

ഹിതപരിശോധന റദ്ദാക്കി പുതിയ ചര്‍ച്ചകള്‍ ആരംഭിക്കാമെന്ന് കുര്‍ദ് നേതാക്കള്‍ സമ്മതിച്ചിട്ടും സര്‍ക്കാര്‍ വഴങ്ങിയിരുന്നില്ല. ഇതിന്റെ തുടര്‍ച്ചയായാണ് കോടതിവിധി. കുര്‍ദ് നേതാവ് മസ്ഊദ് ബര്‍സാനി ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. പരമോന്നത കോടതി എന്തു വിധിച്ചാലും അംഗീകരിക്കുമെന്നും ദേശീയൈക്യത്തിന് പ്രാമുഖ്യം നല്‍കുമെന്നും നേരത്തെ കുര്‍ദിസ്ഥാന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.