1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 7, 2016

സ്വന്തം ലേഖകന്‍: ഇന്ത്യന്‍ റെയില്‍വേയുടെ ഐ.ആര്‍.സി.ടി.സി വെബ്‌സൈറ്റ് തകര്‍ത്ത ഹാക്കര്‍മാര്‍ ലക്ഷക്കണക്കിന് യാത്രക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തി. ചോര്‍ത്തപ്പെട്ട വിവരങ്ങള്‍ ഉപയോഗിച്ച് വ്യാജരേഖകള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്ന് റെയില്‍വേ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

പ്രതിദിനം ലക്ഷത്തിനടുത്ത് ഇടപാടുകള്‍ നടക്കുന്ന ഐ.ആര്‍.സി.ടി.സി വെബ്‌സൈറ്റില്‍ യാത്രക്കാരുടെ പാന്‍ കാര്‍ഡ് വിവരങ്ങളടക്കം നല്‍കാറുണ്ട്. ഇത്തരം വിവരങ്ങള്‍ ഉപയോഗിച്ച് വ്യാജ രേഖകള്‍ ചമയ്ക്കുന്നതിന് പുറമെ കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

പോലീസ് റിപ്പോര്‍ട്ട് ലഭിച്ച ശേഷം പ്രതികരിക്കാമെന്ന് ഐ.ആര്‍.സി.ടി.സി പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ വ്യക്തമാക്കി. മഹാരാഷ്ട്ര സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചതായും റെയിവേ വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തില്‍ ഐ.ആര്‍.സി.ടി.സി വിശദമായ പത്രക്കുറിപ്പ് ഇറക്കുമെന്നും റെയില്‍വേ വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.