1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 27, 2015

അയര്‍ലണ്ടില്‍ സ്വവര്‍ഗവിവാഹം നിയമവിധേയമാക്കിക്കൊണ്ടുള്ള ഹിതപരിശോധനാ ഫലത്തിനെതിരെ വത്തിക്കാന്‍. അയര്‍ലണ്ടിലെ ഹിതപരിശോധനയുടെ വിജയം മനുഷ്യത്വത്തിന്റെ പരാജയമാണെന്ന് കര്‍ദ്ദിനാള്‍ പീറ്റ്‌റോ പരോളിന്‍ പറഞ്ഞു. ഈ ഫലത്തില്‍ ഞാന്‍ അതീവ ദുഖിതനാണ്. ക്രൈസ്തവ മൂല്യങ്ങളുടെ പരാജയമായി മാത്രം ഇതിനെ കാണാനാവില്ല. ഇത് മനുഷ്യത്വത്തിന്റെ പരാജയമാണ് – കര്‍ദിനാള്‍ പറഞ്ഞു.

അയര്‍ലണ്ടിലെ റഫറണ്ടം ഫലം പുറത്തു വന്നതിന് ശേഷം സഭാ നേതൃത്വത്തിലുള്ളൊരാള്‍ അതികഠിനമായി വിമര്‍ശിക്കുന്നത് ഇതാദ്യമാണ്. കത്തോലിക്കാ സഭയുടെ പുരോഹിത സമ്പ്രദായത്തില്‍ പോപ്പിന് ശേഷം സ്ഥാനമുള്ള ആളാണ് കര്‍ദിനാള്‍ പീറ്റ്‌റോ പരോളിന്‍.

അയര്‍ലണ്ടിലെ തന്നെ ഡബഌന്‍ ആര്‍ച്ച് ബിഷപ്പ് റഫറണ്ടത്തോട് പ്രതികരിച്ചത് ഇത് യുവജനങ്ങളുടെ കാഴ്ച്ചപ്പാടാണ് അല്ലാതെ എല്ലാവരുടെയുമല്ലെന്നാണ്.

ലോകത്ത് സ്വവര്‍ഗവിവാഹം നിയമവിധേയമാക്കിയ ആദ്യത്തെ രാജ്യമാണ് അയര്‍ലണ്ട്. ഒരു പതിറ്റാണ്ട് മുന്‍പ് തന്നെ ഇവിടെ സ്വവര്‍ഗാനുരാഗം കുറ്റകരമല്ലാതാക്കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.