1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 28, 2016

സ്വന്തം ലേഖകന്‍: ഇറോം ശര്‍മിള 16 വര്‍ഷത്തെ നിരാഹാരം അവസാനിപ്പിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നു. മണിപ്പൂരി സമര നായികയായ ഇറോം ശര്‍മിള അടുത്തമാസം ഒന്‍പതിന് നിരാഹാര സമരം അവസാനിപ്പിക്കുമെന്നും വരുന്ന മണിപ്പൂര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും വ്യക്തമാക്കി. എന്നാല്‍, എന്താണ് തന്റെ രാഷ്ട്രീയമെന്ന് ഇറോം ശര്‍മിള വെളിപ്പെടുത്തിയില്ല.

2000 നവംബര്‍ രണ്ടിനാണ് മണിപ്പൂരില്‍ സൈന്യത്തിന് പ്രത്യേകാധികാരം നല്‍കുന്ന ‘അഫ്‌സ്പ’ നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഇറോം ശര്‍മിള തന്റെ നിരാഹാര സമരം തുടങ്ങിത്. ഒരു തുള്ളി വെള്ളം പോലും കുടിക്കാതെയുള്ള ഇറോം ശര്‍മിളയുടെ സമരം അവസാനിപ്പിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പല തവണ ശ്രമിച്ചെങ്കിലും ശര്‍മിളയെ പിന്തിരിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല.

തുടര്‍ന്ന് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയെങ്കിലും സമരത്തില്‍ നിന്നും അണുവിട പിന്മാറാന്‍ അവര്‍ തയ്യാറാവാതിരിന്നതിനെ തുടര്‍ന്ന് ബലമായി മൂക്കില്‍ ഘടിപ്പിച്ച ട്യൂബിലൂടെ ദ്രവരൂപത്തിലുള്ള ആഹാരം നല്‍കി ജീവന്‍ നിലനിര്‍ത്തുകയായിരുന്നു. ശര്‍മിളയുടെ ഐതിഹാസിക സമരം ലോകരാജ്യങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കുകയും ശര്‍മിള മണീപ്പൂരിന്റെ പ്രതീകമായി മാറുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.