1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 27, 2018

സ്വന്തം ലേഖകന്‍: ഡിജിറ്റല്‍ ഇന്ത്യയെ വിമര്‍ശിക്കുന്ന വിശാലിന്റെ ഇരുമ്പു തിരൈയിലെ രംഗം പുറത്ത്. മെര്‍സലിന് പിന്നാലെ മോദിയുടെ ഡിജിറ്റല്‍ ഇന്ത്യയ്‌ക്കെതിരെ ആഞ്ഞടിക്കുകയാണ് വിശാല്‍ ചിത്രം ഇരുമ്പ് തിരൈ. ആധാര്‍ കാര്‍ഡിനെയും, ഡിജിറ്റല്‍ ഇന്ത്യയുമാണ് സിനിമയില്‍ കണക്കിന് വിമര്‍ശിച്ചിരിക്കുന്നത്. ചിത്രം മികച്ച പ്രതികരണം തേടി മുന്നേറുമ്പോള്‍ പ്രദര്‍ശനം തടയണമെന്ന ആവശ്യവുമായി ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഇതിനോടകം രംഗത്ത് എത്തിക്കഴിഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയെ വിമര്‍ശിക്കുന്ന സിനിമയിലെ രംഗം അണിയറ പ്രവര്‍ത്തകര്‍ യുട്യൂബില്‍ ഇട്ടതിന് പിന്നാലെ ട്രന്‍ഡിംഗ് പട്ടികയിലും ഇടംപിടിച്ചിട്ടുണ്ട്. ആധാര്‍ കാര്‍ഡ് എന്നത് വെറും സാധാരണ തിരിച്ചറിയല്‍ കാര്‍ഡ് അല്ല, ഒരോ പൗരന്റെയും കൈരേഖകള്‍ മുതല്‍, കണ്ണിന്റെ റെറ്റിന വരെയുമുള്ള വിവരങ്ങളടങ്ങുന്ന മാസ്റ്റര്‍ കാര്‍ഡാണ്.

ഡിജിറ്റൈസ് ചെയ്യപ്പെറ്റ രേഖകള്‍ ഉപയോഗിച്ച് അവര്‍ ഇഷ്ടമുള്ളയാളുകള്‍ക്ക് വോട്ട് ചെയ്യാനും സാധിക്കുമെന്നും വിശാല്‍ സിനിമയിലെ ഈ രംഗത്തില്‍ പറയുന്നു. സിനിമയില്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതികളെ വിമര്‍ശിക്കുന്നുണ്ടെന്നും, അതിനാല്‍ റിലീസ് തടയണമെന്നും ചൂണ്ടിക്കാട്ടി നടരാജന്‍ എന്ന ബിജെപി പ്രവര്‍ത്തകന്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കേസിന് ആസ്പദമായ ഒന്നും കണ്ടെത്താന്‍ സാധിച്ചില്ലെന്ന് വ്യക്തമാക്കി കോടതി ആവശ്യം തള്ളിക്കളഞ്ഞു.

വിശാലിനു പുറമേ വൈറ്റ് ഡെവിള്‍ എന്ന കിടിലന്‍ വില്ലനായി അര്‍ജുനും ഒപ്പം റോബോ ശങ്കര്‍, വിന്‍സന്റ് അശോകന്‍, ഡല്‍ഹി ഗണേഷ് എന്നിവരും ഇരുമ്പു തിരൈയില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ജോര്‍ജ് സി വില്യംസ് ഛായാഗ്രഹണവും, യുവന്‍ ഷങ്കര്‍ രാജ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. ദിലീപ് സുബ്ബരായനാണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയത്. ചിത്രം തമിഴ്‌നാട്ടില്‍ മികച്ച അഭിപ്രായവും കളക്ഷനും നേടി മുന്നേറുകയാണ്.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.