1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 5, 2020

സ്വന്തം ലേഖകൻ: ഐസയാസ് കാറ്റിൽ അമേരിക്കയിൽ വൻനാശനഷ്ടം. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും പലയിടങ്ങളിലും വൈദ്യുതി മുടങ്ങുകയും െചയ്തു. ന്യൂയോർക്കിലും ന്യൂജഴ്സിയിലും ട്രെയിൻ ഗതാഗതം നിലച്ചു. വെള്ളം കയറിയതിനാൽ നിരവധിപ്പേർ വീടുകളിൽ കുടങ്ങിക്കിടക്കുന്നുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്.

ആയിരക്കണക്കിനാളുകളെ മാറ്റിപ്പാർപ്പിച്ചു. വൈദ്യുതിയും ഗതാഗതവും പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ശക്തമായ കാറ്റിൽ മരം വീണതിനെത്തുടർന്ന് ന്യൂയോർക്ക് സിറ്റിയിൽ അറുപതുകാരൻ മരിച്ചു. നിരവധി വാഹനങ്ങൾക്കു കേടപാടുകൾ സംഭവിച്ചു. പലയിടങ്ങളും വെള്ളത്തിലാണ്.

അതേസമയം, കാറ്റിന് ശക്തികുറയുന്നതായി നാഷനൽ ഹറിക്കേൻ സെന്റർ അധികൃതർ അറിയിച്ചു. ഐസയാസ് ചുഴലിക്കൊടുക്കാറ്റായി മാറാൻ സാധ്യതയില്ലെങ്കിലും ശക്തമായ കാറ്റിനുള്ള സാധ്യത നിലനിൽക്കുന്നു. ഫ്ളോറിഡയിലും കനത്ത മഴയും കാറ്റും ഉണ്ടായി. തിങ്കളാഴ്ചയോടെയാണ് കാറ്റ് ജോർജിയ, സൗത്ത് കാരലൈന എന്നിവിടങ്ങളിലേക്ക് നീങ്ങിയത്.

110 കിലോമീറ്റർ വേഗത്തിൽ നീങ്ങുന്ന ഐസയാസ് ചൊവ്വാഴ്ച വാഷിങ്ടൻ, ഫിലാഡെൽഫിയ, ന്യൂയോർക്ക് സിറ്റി എന്നിവിടങ്ങളിലും നാശമുണ്ടാക്കി. അടുത്ത ദിവസങ്ങളിൽ കാറ്റിന്റെ ഗതി മാറാനും സാധ്യതയുണ്ട്. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ റിസോർട്ട് സ്ഥിതി ചെയ്യുന്ന പാം ബീച്ച് പ്രദേശത്ത് ഭയപ്പെട്ടിരുന്നത്ര നാശനഷ്ടം കാറ്റ് ഉണ്ടാക്കിയില്ല.

കൊറോണ വൈറസ് ദുരിതാശ്വാസ പാക്കേജിനെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസങ്ങള്‍ തുടരുന്നതിനിടെ ചൊവ്വാഴ്ച ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ കൊണ്‍ഗ്രസ് ഡെമോക്രാറ്റുകളുമായി കൂടിക്കാഴ്ച നടത്തും.. ദശലക്ഷക്കണക്കിന് അമേരിക്കക്കാര്‍ക്ക് നിര്‍ണായക തൊഴിലില്ലായ്മ ആനുകൂല്യങ്ങളും കുടിയൊഴിപ്പിക്കലിനെക്കുറിച്ചുള്ള ഫെഡറല്‍ മൊറട്ടോറിയവും നഷ്ടപ്പെട്ടിരിക്കുന്ന സമയത്ത് ഇന്നത്തെ ചര്‍ച്ച നിർണായകമാകും.

വൈറസിന്റെ രണ്ടാം വരവിൽ വിറച്ച് ഇറ്റലി

ചെറിയൊരു ഇടവേളയ്ക്കുശേഷം ഇറ്റലിയിൽ പലയിടത്തും വീണ്ടും കൊറോണ വൈറസ് വ്യാപനമുണ്ടാകുന്നത് ആശങ്കപരത്തുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി പുതിയ രോഗബാധിതരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിരുന്നു. എന്നാൽ ഓഗസ്റ്റ് ആദ്യ ആഴ്ചയിൽ രോഗം പിടിപെടുന്നവരുടെ എണ്ണം വർധിക്കുന്നതായാണ് കണക്കുകൾ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 190 പുതിയ പോസിറ്റീവ് കേസുകൾ റിപ്പോർട്ടു ചെയ്തിട്ടുണ്ട്.

ഇതിൽ 53 ശതമാനവും വടക്കൻ ഇറ്റലിയിലെ ലൊംബാർദി, എമിലിയ റൊമാഞ്ഞ, വെനേറ്റോ റീജിയനുകളിൽനിന്നുള്ളവരാണ്. രോഗബാധയുടെ ആദ്യഘട്ടത്തിൽ ഏറ്റവും കൂടുതൽ രോഗികളുണ്ടായതും കൂടുതൽ മരണം രേഖപ്പെടുത്തിയതും ഈ മേഖലകളിലായിരുന്നു. ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും തീവ്രപരിചരണവിഭാഗത്തിലേയ്ക്ക് മാറ്റപ്പെടുന്നവരുടെ എണ്ണവും കഴിഞ്ഞ ദിവസങ്ങളിൽ വർധിക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.