1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 19, 2015

സ്വന്തം ലേഖകന്‍: ഐഎസ്‌സി പരീക്ഷയുടെ ഫലം പുറത്തു വന്നപ്പോള്‍ കൊല്‍ക്കത്തയില്‍ നിന്നൊരു വണ്ടര്‍ കിഡ്. കൗണ്‍സില്‍ ഫോര്‍ ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കേറ്റ് എക്‌സാമിനേഷന്‍ നടത്തിയ ഐഎസ്‌സി പരീക്ഷയില്‍ കൊല്‍ക്കത്ത സ്വദേശിയായ അര്‍ക്യ ചാറ്റര്‍ജി ഒന്നാമനായി.

99.75 ശതമാനം മാര്‍ക്ക് നേടിയാണ് കൊല്‍ക്കത്ത വിവേകാനന്ദ് മിഷന്‍ സ്‌കൂളിലെ വിദ്യാര്‍ഥിയായ അര്‍ക്യ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. എല്ലാ ദിവസവും താന്‍ 9, 10 മണിക്കൂര്‍ സമയം പഠിച്ചിരുന്നെന്നും അതാണ് തന്റെ വിജയത്തിന് കാരണമെന്നും അര്‍ക്യ മാധ്യമങ്ങളോട് പറഞ്ഞു.

ഗാസിയാബാദിലെ ഹോളി ചൈല്‍ഡ് സ്‌കൂളിലെ റൂപല്‍ ഗോയലിനാണ് രണ്ടാം സ്ഥാനം. 99 ശതമാനം മാര്‍ക്കാണ് ഡല്‍ഹി സ്വദേശിയായ റൂപല്‍ സ്വന്തമാക്കിയത്. പൊതുവേ പെണ്‍കുട്ടികളാണ് പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് നേടിയിരിക്കുന്നത്.

2015 ല്‍ ഇന്ത്യയില്‍ നിന്നും 1,59,738 വിദ്യാര്‍ഥികളും വിദേശത്ത് നിന്നും 29,?903 വിദ്യാര്‍ഥികളുമാണ് ഐസിഎസ്ഇ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തത്. 72,049 പേര്‍ ഐഎസ്‌സി പരീക്ഷ എഴുതി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.