1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 12, 2018

സ്വന്തം ലേഖകന്‍: ഇഷ അംബാനിയുടെ വിവാഹ മാമാങ്കം ഇന്ന്; ഇന്ത്യയിലെ ഏറ്റവും ചെലവേറിയ വിവാഹമെന്ന് റിപ്പോര്‍ട്ടുകള്‍; വിവാഹ ആഘോഷത്തില്‍ ഗുരുവിലെ പാട്ടിനൊപ്പം ചുവടുവച്ച് ഐശ്വര്യയും അഭിഷേകും; വീഡിയോ വൈറല്‍;മുകേഷ് അംബാനിയുടെ മകള്‍ ഇഷയുടെ ഇന്നു നടക്കുന്ന വിവാഹത്തിന് 70 മുതല്‍ 700 കോടി രൂപ വരെ ചെലവ് വിവിധ കേന്ദ്രങ്ങള്‍ കണക്കുകൂട്ടുന്നു. ഇന്ത്യയിലെ ഏറ്റവും ചെലവേറിയതെന്നു കരുതപ്പെടുന്ന വിവാഹം മുകേഷ് അംബാനിയുടെ മുംബൈയിലെ വസതിയായ ആന്റീലിയ പാലസിലാണ്. ഫാര്‍മസ്യൂട്ടിക്കല്‍, റിയല്‍ എസ്റ്റേറ്റ് രംഗത്തെ പ്രമുഖരായ പിരമല്‍ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ അജയ് പിരമലിന്റെ മകന്‍ ആനന്ദാണു ഇഷയുടെ വരന്‍.

രാജസ്ഥാനിലെ ഉദയ്പൂരില്‍ നടത്തിയ വിവാഹപൂര്‍വ ചടങ്ങുകളില്‍ ബിയോണ്‍സ് നൗള്‍സിനെപ്പോലുള്ള രാജ്യാന്തര സെലിബ്രിറ്റികള്‍, ഹിലറി ക്ലിന്റന്‍, ഹെന്റി ക്രാവിസ് തുടങ്ങിയ പ്രമുഖ വ്യക്തികള്‍ എന്നിവര്‍ പങ്കെടുത്തു. വിശിഷ്ടാതിഥികള്‍ക്കു താമസമൊരുക്കാനായി അഞ്ചിലധികം പഞ്ചനക്ഷത്രഹോട്ടലുകള്‍ വാടകയ്‌ക്കെടുത്തിരുന്നു. നൂറിലധികം ചാര്‍ട്ടേഡ് വിമാനങ്ങളാണ് ഉദയ്പൂരിലെ മഹാറാണ പ്രതാപ് എയര്‍പോര്‍ട്ടില്‍ നിന്ന് അതിഥികള്‍ക്കായി പറന്നുപൊങ്ങിയത്.

അംബാനിയുടെ മകളുടെ വിവാഹ ആഘോഷത്തില്‍ ഗുരുവിലെ പാട്ടിനൊപ്പം ചുവടുവച്ച് ഐശ്വര്യയും അഭിഷേകും; വീഡിയോ വൈറല്‍. മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകള്‍ ഇഷ അംബാനിയും വ്യവസായി ആനന്ദ് പിരാമലും തമ്മിലുള്ള വിവാഹ ആഘോഷങ്ങള്‍ ഉദയ്പൂര്‍ പാലസില്‍ തകര്‍ക്കുന്നതിനിടെയായിരുന്നു താരജോഡികളുടെ നൃത്തം.

ഐശ്വര്യ റായ് ബച്ചന്‍ ഭര്‍ത്താവ് അഭിഷേകിനും മകള്‍ ആരാധ്യയ്ക്കും ഒപ്പമാണ് എത്തിയത്. സംഗീത് സെറിമണിയില്‍ ഭര്‍ത്താവ് അഭിഷേകിനൊപ്പം ഐശ്വര്യയുടെ പ്രകടനവും ഉണ്ടായിരുന്നു.കൂടാതെ രാജസ്ഥാനില്‍ നിന്നുള്ള നര്‍ത്തകരുടെ കൂടെ മകള്‍ ആരാധ്യയും നൃത്തം ചെയ്യുന്ന വീഡിയോയും വൈറലാകുന്നത്. ഐശ്യര്യയുടെയും അഭിഷേകിന്റെയും പ്രകടനത്തിനൊപ്പം തന്നെ സമൂഹമാധ്യമങ്ങളില്‍ ആരാധ്യയുടെ പ്രകടനവും ശ്രദ്ധ നേടുകയും ചെയ്തു

സംഗീത് സെറിമണിയില്‍ ഭര്‍ത്താവ് അഭിഷേകിനൊപ്പം ഐശ്വര്യയുടെ ഇരുവരും ചേര്‍ന്ന് അഭിനയിച്ച ഗുരുഎന്ന സിനിമയിലെ ഗാനമാണ് സ്റ്റേജില്‍ പുനവതരിപ്പിച്ചത്. ഡാന്‍സിനിടയില്‍ സദസ്സില്‍ ഇരുന്ന മകള്‍ ആരാധ്യയ്ക്ക് ഐശ്വര്യ ഫ്‌ളൈയിങ് കിസ് നല്‍കിയത് കൗതുകമായി. ‘സംഗീത്’ എന്ന പേരിട്ട പരിപാടിയിലാണ് താരങ്ങളുടെ ഈ പ്രകടനം.

ഇഷാ അംബാനിയുടെ ‘സംഗീത്’ പരിപാടിയില്‍ ആടിപ്പാടി മുകേഷ് അംബാനിയും നിതാ അംബാനിയും എത്തി. ആഘോഷരാത്രിയില്‍ റൊമാന്‍ഡിക് ഗാനത്തിനൊത്ത് ചുവടുവച്ചാണ് ഇരുവരുമെത്തിയത്. ബോളിവുഡ് ചിത്രം ജബ് തക് ഹേ ജാനിലെ ഗാനത്തിനൊത്തായിരുന്നു നൃത്തം.

സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, ഷാരൂഖ് ഖാന്‍, ഐശ്വര്യ റായി, വിദ്യ ബാലന്‍ പ്രിയങ്ക ചോപ്ര, നിക്ക് ജോനാസ്, ആമിര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍, കത്രീന കൈഫ്, റണ്‍ബീര്‍ കപൂര്‍ തുടങ്ങി പ്രമുഖരുടെ നീണ്ട നിര തന്നെ ഉദയ്പൂരി; എത്തിയിരുന്നു. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളാണ് ഉദയ്പൂരില്‍ ഒരുക്കിയിരുന്നത്. ഡിസംബര്‍ 12നാണ് ഇരുവരുടെയും വിവാഹം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.