1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 3, 2019

സ്വന്തം ലേഖകന്‍: സഹോദരനും ഞാനും ജനിച്ചത് ഐവിഎഫിലൂടെ; അംബാനി കുടുംബത്തിന്റെ രഹസ്യം വെളിപ്പെടുത്തി ഇഷ അംബാനി. മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയാണ് ഏഴു വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനു ശേഷമാണ് തന്നെയും ആകാശിനേയും ഐവിഎഫിലൂടെ അംബാനി കുടുംബത്തിന് ലഭിച്ചതെന്ന് വെളിപ്പെടുത്തിയത്. ഫാഷന്‍ മാഗസിനായ വോഗിനു നല്‍കിയ അഭിമുഖത്തിലാണ് ഇഷ മനസ്സ് തുറന്നത്.

ഇതോടെ അമ്മ നിതാ അംബാനി മുഴുവന്‍ സമയവും വീട്ടമ്മയായി മാറുകയായിരുന്നു. തങ്ങള്‍ക്ക് അഞ്ചു വയസ്സായതിനു ശേഷമാണ് അമ്മ തിരികെ ജോലിത്തിരക്കുകളിലേക്ക് മടങ്ങിയെത്തിയതെന്നും ഇഷ പറയുന്നു. ’ഞാനും ആകാശും വഴക്കിടുമ്പോള്‍ ആദ്യം വിളിക്കുന്നത് അച്ഛനെയാണ്. അമ്മ വളരെ കാര്‍ക്കശ്യക്കാരിയാണ്, കൃത്യസമയത്ത് ഭക്ഷണം കഴിക്കണം, നന്നായി പഠിക്കണം ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും കിറുകൃത്യമാകണം,’ ഇഷ പറഞ്ഞു.

കഴിഞ്ഞ ഡിസംബര്‍ 12 നായിരുന്നു ഇഷയുടെ വിവാഹം. ബാല്യകാല സുഹൃത്തും സഹപാഠിയുമായ ആനന്ദ് പിരാമലിനെയാണ് ഇഷ വിവാഹം കഴിച്ചത്. യിരുന്നു ആനന്ദ്. അത്യാഢംബരത്തോടെയുള്ള വിവാഹത്തില്‍ ലോകമെങ്ങും നിരവധി പ്രമുഖര്‍ പങ്കെടുത്തിരുന്നു. അമ്മ നിതയുടെ 35 വര്‍ഷം പഴക്കമുള്ള ചുവന്ന വിവാഹസാരിയും ദുപ്പട്ടയുമാണ് വിവാഹദിനത്തില്‍ ഇഷ ധരിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.