1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 21, 2016

സ്വന്തം ലേഖകന്‍: പാത്രിയാര്‍ക്കീസ് ബാവക്കുനേരെ ചാവേര്‍ ആക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ഉത്തരവാദിത്തമേറ്റു. സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭാ തലവന്‍ ഇഗ്‌നാത്തിയാസ് അപ്രേം ദ്വീതീയന്‍ പാത്രിയാര്‍ക്കീസ് ബാവക്കുനേരെ വടക്കു കിഴക്കന്‍ സിറിയയിലെ ഖാമിഷ്‌ലി ജില്ലയില്‍വച്ചാണ് ആക്രമണമുണ്ടായത്.

അദ്ദേഹത്തിന്റെ ജന്മനാടുകൂടിയായ ഖാത്തിലുണ്ടായ ആക്രണമണത്തില്‍നിന്ന് അദ്ദേഹം തലനാരിഴക്കാണ് രക്ഷപ്പെട്ടുതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആക്രമണത്തില്‍ ചവേറും സുരക്ഷാ ചുമതലയുള്ള ഒരാളും കൊല്ലപ്പെട്ടു. കേരളത്തിലെ യാക്കോബായ സഭ ഉള്‍പ്പെടെയുള്ള സുറിയാനി സഭകളുടെ പരമാധ്യക്ഷനാണ് പാത്രിയാക്കീസ് ബാവ.

ഖാത്തിയില്‍ 1915 ലെ സെയ്‌ഫോ കൂട്ടക്കൊലയില്‍ മരിച്ചവരെ അനുസ്മരിക്കാന്‍ ചേര്‍ന്ന പ്രാര്‍ഥനയോഗത്തില് പങ്കെടുക്കാന്‍ എത്തിയതായിരുന്നു ബാവ. ലക്ഷ്യസ്ഥാനത്തത്തെും മുമ്പേ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. എട്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ബാവയുടെ സുരക്ഷക്കായി സുതറോ എന്ന പ്രത്യേക സേനയുണ്ടായിരുന്നു. പ്രസിഡന്റ് ബശ്ശാര്‍ അല്‍അസദിന്റെ ഭരണകൂടത്തെ പിന്തുണക്കുന്നവരാണിവര്‍.

പാത്രിയര്‍ക്കിസ് ബാവയ്ക്കു നേരേ ഞായറാഴ്ച നടത്തിയ ചാവേര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിട്ടുണ്ട്. ഓട്ടോമന്‍ തുര്‍ക്കികളുടെ ഭരണകാലത്തു അര്‍മീനിയന്‍ ക്രൈസ്തവരെ വംശീയമായി ഉന്മൂലനം ചെയ്യുന്നതിനു നടത്തിയ കൂട്ടക്കൊലയുടെ ഭാഗമാണു സെയ്‌ഫോ കൂട്ടക്കൊല. രണ്ടര ലക്ഷം പേരെങ്കിലും പ്രസ്തുത കൂട്ടക്കൊലയില്‍ മരിച്ചെന്നാണു കണക്ക്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.