1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 16, 2016

സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിന്റെ പരമോന്നത നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദി അമേരിക്കന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഞായറാഴ്ച റക്കയിലുണ്ടായ വ്യോമാക്രമണത്തില്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അതേസമയം സ്ഥിരീകരിക്കാന്‍ അമേരിക്കയോ ഇറാഖോ ഇസ്ലാമിക് സ്റ്റേറ്റോ ഇതുവരെ തയ്യാറായിട്ടില്ല.

ഐഎസ് നിയന്ത്രിത മേഖലയായ മൊസൂളില്‍ നിന്നും കിലോമീറ്ററുകള്‍ മാറി അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ബാഗ്ദാദിക്ക് പരിക്കേറ്റിരുന്നതായി ഇറാഖ് ടെലിവിഷന്‍ ചാനല്‍ അല്‍ സുമേറിയ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇറാഖിലെ സമാറ സ്വദേശിയായ ബാഗ്ദാദിയെ ഇസ്‌ളാമിക് സ്‌റ്റേറ്റ് പുതിയ രാഷ്ട്രത്തിന്റെ കലീഫയായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അമേരിക്കയാകട്ടെ ബാഗ്ദാദിയുടെ തലയ്ക്ക് രണ്ടരക്കോടി ഡോളറാണ് വിലയിട്ടിരുന്നത്.

ജൂണ്‍ 13 ന് ഐഎസുമായി ബന്ധമുള്ള ന്യൂസ് ഏജന്‍സി അല്‍ അമാഖിനെ ഉദ്ധരിച്ച് തുര്‍ക്കി പത്രമായ യെനി സഫക്കും വാര്‍ത്ത പുറത്തു വിട്ടിരുന്നു. ജൂണ്‍ 12 ന് സിറിയയില്‍ നടന്ന വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടെന്നായിരുന്നു വാര്‍ത്ത. മൊസൂളിലേക്ക് കടക്കുന്ന വേളയില്‍ ബാഗ്ദാദിക്ക് വ്യോമാക്രമണത്തില്‍ പരിക്കേറ്റതായി ജൂണ്‍ 10 ന് അല്‍ സമരിയ ടി വിയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ശക്തമായ വ്യോമാക്രമണം നടക്കുന്നതിനിടയില്‍ ബാഗ്ദാദി മൊസൂളിലേക്ക് കടന്നതായി നേരത്തേ സിഎന്‍എനും വെളിപ്പെടുത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.