1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 22, 2017

സ്വന്തം ലേഖകന്‍: ഇറാക്കിലെ അതിപുരാതനമായ മുസ്ലീം പള്ളി ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരര്‍ തകര്‍ത്തു, നശിപ്പിക്കപ്പെട്ടത് 12 നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട പള്ളി. 12 ആം നൂറ്റാണ്ടില്‍ മൊസൂളില്‍ നിര്‍മിച്ച അല്‍നുസ്‌റി പള്ളി തകര്‍ക്കപ്പെട്ടതായി ഇറാഖും അമേരിക്കയും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ തങ്ങള്‍ക്കെതിരായ ആരോപണം നിഷേധിച്ച ഭീകരസംഘടന അമേരിക്കയുടെ യുദ്ധവിമാനങ്ങളാണ് പളളി തകര്‍ത്തതെന്നെന്നും വാര്‍ത്താ ഏജന്‍സി വഴി തിരിച്ചടിച്ചു.

ഇസ്ലാമിക് സ്റ്റേറ്റിന്റെ വാദം കളളമാണെന്ന് അമേരിക്കയും ഇറാഖും പറഞ്ഞു. ഐഎസിന്റെ പ്രവൃത്തിയിലൂടെ അവര്‍ പരാജയത്തിന്റെ ഔദ്യോഗിക പ്രഖ്യാപനമാണ് നടത്തിയിരിക്കുന്നതെന്ന് ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി പറഞ്ഞു. സൈന്യം സമീപത്ത് എത്തിയതിനെ തുടര്‍ന്ന് ഭീകരര്‍ പളളി തകര്‍ത്ത് രക്ഷപ്പെടുകയായിരുന്നുവെന്ന് സൈനിക കമാന്‍ഡര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഐഎസിനെ എന്തുകൊണ്ട് തുടച്ചുനീക്കണം എന്നതിനുള്ള വ്യക്തമായ ഉത്തരമാണ് ഈ ആക്രമണമെന്ന് യുഎസ് സേന മേജര്‍ ജനറല്‍ ജോസഫ് മാര്‍ട്ടിന്‍ പ്രതികരിച്ചു.

മൂസിലിലെ പുരാതന പട്ടണവും അല്‍ നൂരി പള്ളിയും ഐഎസിന്റെ അധീനതയിലായിരുന്നു. 2014 ജൂണില്‍ ഐഎസ് തലവന്‍ അബൂബക്കല്‍ അല്‍ ബാഗ്ദാദി ഖിലാഫത്ത് പ്രഖ്യാപനം നടത്തിയത് ഈ പള്ളിയില്‍ വെച്ചായിരുന്നു. 117273 കാലഘട്ടത്തില്‍ പണി കഴിപ്പിച്ചതാണ് മൂസിലിലെ അല്‍ നൂരി പള്ളി. പള്ളിയും പ്രത്യേകിച്ച് അതിന്റെ മിനാരവും ഇറാഖിന്റെ ഇസ്ലാം പൈതൃക ബിംബങ്ങളായാണ് കരുതപ്പെട്ടിരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.