1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 1, 2016

സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് ഹാക്കര്‍മാര്‍ ഓണ്‍ലൈന്‍ ഹിറ്റ്‌ലിസ്റ്റ് പുറത്തുവിട്ടു, 3,600 അമേരിക്കക്കാര്‍ക്ക് അതിജാഗ്രതാ മുന്നറിയിപ്പ്. കലീഫ സൈബര്‍ ആര്‍മി എന്ന ഭീകര ചായ്‌വുള്ള ഹാക്കാര്‍മാരുടെ സംഘടനയാണ് തങ്ങള്‍ ലക്ഷ്യമിടൂന്നവരുടെ പട്ടിക പുറത്തുവിട്ടത്.

പട്ടികയിലുള്ളവരെ തെരഞ്ഞുപിടിച്ച് അവര്‍ക്ക് വിവരം നല്‍കാനുള്ള ശ്രമത്തിലാണ് ന്യൂയോര്‍ക്ക് പോലീസ്. ഇവരുടെ പേര്, വീട്, ഇ മെയില്‍ അഡ്രസ്സ് എന്നിവ ഉള്‍പ്പെടെയുള്ള വിവരമാണ് സൈബര്‍ ആര്‍മി പുറത്തുവിട്ടത്. സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്, സുരക്ഷാ വിഭാഗം എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് പുറമേ സാധാരണക്കാര്‍ വരെ പട്ടികയിലുണ്ട്.

പല പ്രായത്തിലും വരുന്ന 3,600 പേരുകള്‍ ഉണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം പറയുന്നത്. അതേസമയം പട്ടികയുടെ വിശ്വസനീയത സംശയത്തിന്റെ നിഴലിനാന്. കഴിഞ്ഞ വര്‍ഷവും ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധമുള്ള ഹാക്കര്‍മാര്‍ യുഎസ് സൈന്യത്തിലെ 100 പേരുടെ പേരുകളും വിലാസവും ഫോട്ടോകളും പുറത്ത് വിട്ടശേഷം ഇവരെ കൊല്ലാന്‍ ആവശ്യപ്പെട്ടിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.