1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 17, 2016

സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് ഭീഷണി, വടക്കന്‍ സിറിയയില്‍ നിന്ന് 30,000 പേര്‍ കൂട്ട പലായനം ചെയ്യുന്നതായി റിപ്പോര്‍ട്ട്. യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്റൈറ്റ്‌സ് വാച്ചാണ് കൂട്ട പലായനത്തെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്.

വിമതരും ഐ.എസും തമ്മിലുള്ള പോരാട്ടത്തില്‍ രക്ഷപ്പെട്ട സാധാരണ ജനങ്ങള്‍ക്കുവേണ്ടി അതിര്‍ത്തി തുറക്കാന്‍ അമേരിക്കയുടെ കീഴിലുള്ള മനുഷ്യാവകാശ നിരീക്ഷക സംഘം തുര്‍ക്കിയോട് ആവശ്യപ്പെട്ടു. രക്ഷപ്പെട്ടോടുന്നവരില്‍ ചിലര്‍ക്ക് അതിര്‍ത്തിയില്‍ തുര്‍ക്കി സൈന്യത്തിന്റെ വെടിയേറ്റതായും അഭയാര്‍ഥികള്‍ക്ക് തുര്‍ക്കിയില്‍ പ്രവേശനം നിഷേധിക്കുന്നതായും സംഘം ആരോപിച്ചു.

അഭയാര്‍ഥികള്‍ക്ക് സുരക്ഷിതത്വം ആവശ്യമാണ്മ്. എന്നാല്‍, രക്ഷപ്പെട്ടോടുന്ന അഭയാര്‍ഥികളെ ആരും സ്വീകരിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം അഭയാര്‍ഥികള്‍ക്കു നേരെ വെടിവെപ്പുണ്ടായെന്ന വാര്‍ത്ത തുര്‍ക്കി നിഷേധിച്ചു. അഭയാര്‍ഥി സംഘങ്ങളിലേക്ക് നുഴഞ്ഞുകയറിയ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്കെതിരെയാണ് വെടിവച്ചതെന്നാണ് തുര്‍ക്കിയുടെ നിലപാട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.