1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 14, 2017

സ്വന്തം ലേഖകന്‍: സൗദി ആഭ്യന്തര മന്ത്രാലയത്തിനു നേരെ ഇസ്ലാമിക് സ്റ്റേറ്റിന്റെ ചാവേര്‍ ആക്രമണ ശ്രമം, ഭീകര പദ്ധതി പരാജയപ്പെടുത്തിയതായി സൗദി സുരക്ഷാ ഉദ്യോഗസ്ഥര്‍. സ്‌ഫോടക വസ്തുക്കളുമായി രണ്ടു പേര്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനു തൊട്ടുമുമ്പ് സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ പിടിയിലാവുകയായിരുന്നു. അഹ്മദ് അല്‍ കല്‍ദി, അമ്മാര്‍ മുഹമ്മദ് എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ഇവന്‍ യെമന്‍ സ്വദേശികളാണെന്ന് പോലിസ് അറിയിച്ചു.

വ്യാജ പേരുകളില്‍ സൗദിയില്‍ കഴിയുകയാരുന്നു ഇവരരെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന മറ്റ് രണ്ടുപേരെ കൂടി പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ സൗദി പൗരന്‍മാരാണ്. പിടിയിലായ യമനി പൗരന്‍മാര്‍ക്ക് ഇവര്‍ സഹായം നല്‍കിയെന്ന സംശയത്തെ തുടര്‍ന്നാണിത്. ഇരുവരെയും ചോദ്യം ചെയ്ത് വരികയാണെന്ന് പോലിസ് പറഞ്ഞു. കൂടുതല്‍ അന്വേഷണത്തിന്റെ ഭാഗമായി സൗദി പൗരന്‍മാരുടെ പേരുകള്‍ പുറത്തു വിട്ടിട്ടില്ല.

സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ ഓപറേഷനില്‍ ഏഴ് കിലോഗ്രാം വീതം സ്‌ഫോടക വസ്തുക്കള്‍ നിറച്ച രണ്ട് ബെല്‍റ്റ് ബോംബുകള്‍, ഒന്‍പത് ഹാന്‍ഡ് ഗ്രനേഡുകള്‍, മറ്റ് ആയുധങ്ങള്‍ എന്നിവ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. റിയാദിലെ അല്‍ റിമാല്‍ പ്രദേശത്ത് ഭീകരവാദികളുടെ ഒരു പരിശീലന കേന്ദ്രം പ്രവര്‍ത്തിക്കുന്നതായും അന്വേഷണത്തില്‍ വ്യക്തമായി. ഈ കേന്ദ്രം സുരക്ഷാ ഉദ്യോഗസ്ഥര്‍ മുദ്ര വച്ചു.

മറ്റൊരു സംഭവത്തില്‍ ഭീകരവാദികള്‍ക്ക് രാജ്യത്തിനകത്ത് ആക്രമണം നടത്താന്‍ സൗകര്യമൊരുക്കിയ സൗദി പൗരന്‍മാരും അല്ലാത്തവരുമായ നിരവധി പേരടങ്ങിയ ഒരു രഹസ്യാന്വേഷണ സെല്‍ പോലിസ് കണ്ടെത്തിയതായും അതിലെ അംഗങ്ങളെ അറസ്റ്റ് ചെയ്തതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തിനകത്ത് സംഘര്‍ഷവും പ്രശ്‌നങ്ങളും സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചിരുന്ന സംഘമാണ് പിടിയിലായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.