1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 21, 2015

സ്വന്തം ലേഖകന്‍: മോഷണവും മീശപിരിക്കലും വഴി ഇസ്ലാമിക് സ്റ്റേറ്റ് ഒരു ദിവസം സമ്പാദിക്കുന്നത് 6.4 കോടി രൂപയാണെന്ന് റിപ്പോര്‍ട്ട്. പൊതുനയത്തില്‍ ഗവേഷണം നടത്തുന്ന റാന്‍ഡ് കോ!ര്‍പറേഷന്‍ എന്ന സ്ഥാപനത്തെ ഉദ്ധരിച്ച് അമേരിക്കന്‍ പത്രമായ ന്യൂയോര്‍ക്ക് ടൈംസാണ് വാര്‍ത്ത പുറത്തു വിട്ടത്.

കഴിഞ്ഞ വര്‍ഷം 7800 കോടിയിലേറെ രൂപയായിരുന്നു ഇസ്ലാമിക് സ്റ്റേറ്റിന്റെ സമ്പാദ്യം. ഇതില്‍ 3840 കോടി കൊള്ളയടിച്ചും നികുതി ചുമത്തിയും സമ്പാദിച്ചതാണ്. 3200 കോടി രൂപ ഇറാഖിലെ സര്‍ക്കാര്‍ ബാങ്കുകള്‍ കൊള്ളയടിച്ചാണ് ഉണ്ടാക്കിയത്. 640 കോടി രൂപ ഇസ്ലാമിക് സ്റ്റേറ്റ് നിയന്ത്രിക്കുന്ന എണ്ണ വ്യവസായത്തില്‍ നിന്നും.

സൈനിക ആയുധങ്ങള്‍ കൊള്ളയടിച്ചും ഭൂമിയും അടിസ്ഥാന സൗകര്യങ്ങളും കൈവശപ്പെടുത്തിയും താരതമ്യേന താഴ്ന്ന ശമ്പളം നല്‍കിയുമാണു സംഘടന ചെലവു ചുരുക്കുന്നത്.

ആഗോളതലത്തില്‍ ക്രൂഡോയില്‍ വില ഇടുയുന്നതും തുടര്‍ച്ചയായി ഉണ്ടാകുന്ന വ്യോമാക്രമണങ്ങളും ഇസ്ലാമിക് സ്റ്റേറ്റിന്റെ സാമ്പത്തികശേഷി തകര്‍ക്കുമെന്ന നിഗമനം തെറ്റാണെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പു നല്‍കുന്നു. ഇപ്പോഴത്തെ ചെലവുകള്‍ക്ക് ആവശ്യമുള്ളതില്‍ കൂടുതല്‍ കരുതന്‍ നിക്ഷേപം ഇസ്ലാമിക് സ്റ്റേറ്റിന് ഉണ്ടെന്നാണ് വിദഗ്ദരുടെ പക്ഷം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.