1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 20, 2016

സ്വന്തം ലേഖകന്‍: ഷൂട്ടൗട്ടില്‍ ബ്ലാസ്റ്റേഴ്‌സ് വീണു, മഞ്ഞക്കടലിനെ കുപ്പിയിലടച്ച് കൊല്‍ക്കത്തക്ക് ഐഎസ്എല്‍ കിരീടം. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ മൂന്നാം സീസണില്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്ത കേരള ബ്ലാസ്റ്റേഴ്‌സിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ വീഴ്ത്തി. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ച മത്സരത്തില്‍ 37 ആം മിനിറ്റില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി മലയാളി താരം മുഹമ്മദ് റാഫിയാണ് ആദ്യ ഗോള്‍ നേടിയത്. കേരള മാര്‍ക്വീ താരം ആരോണ്‍ ഹ്യൂസ് പരുക്കേറ്റ് മടങ്ങിയതിന് തൊട്ടു പിന്നാലെയാണ് റാഫി ഗോള്‍ നേടിയത്. ഏഴ് മിനിറ്റിന് ശേഷം 44 ആം മിനിറ്റില്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടി സെറീനോ ഗോള്‍ മടക്കി.

നിശ്ചിത സമയത്ത് ഇരു ടീമുകളും സമനില പാലിച്ചതോടെ മത്സരം അധിക സമയത്തിലേക്കും പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കും നീണ്ടു. അധിക സമയത്തും ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനായിരുന്നില്ല. ഷൂട്ടൗട്ടില്‍ ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി അന്റോണിയോ ജെര്‍മന്‍ ആദ്യ ഗോള്‍ നേടി. കൊല്‍ക്കത്തയുടെ ആദ്യ പെനാല്‍റ്റി അവസരം ഇയാന്‍ ഹ്യൂം പാഴാക്കി. സമീര്‍ ദ്യുതി കൊല്‍ത്തയ്ക്ക് വേണ്ടി ഒരു ഗോള്‍ മടക്കി. ഗോര്‍ഖാനിലൂടെ കൊല്‍ക്കത്ത വീണ്ടും സമനില പിടിച്ചു. റഫീക് വീണ്ടും കേരളത്തെ മുന്നിലെത്തിച്ചുവെങ്കിലും അടുത്ത പെനാല്‍റ്റി അവസരം ഗോളാക്കാന്‍ കേരളത്തിന് സാധിച്ചില്ല.

ഉദ്ഘാടന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റിനോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയം ഏറ്റുവാങ്ങിയാണ് ഈ സീസണ്‍ ബ്ലാസ്‌റ്റേഴ്‌സ് തുടങ്ങിയത്. ആദ്യത്ത മൂന്ന് മത്സരങ്ങളിലും ബ്ലാസ്‌റ്റേഴ്‌സ് പരാജയം ഏറ്റുവാങ്ങി. സ്റ്റീവ് കോപ്പല്‍ എന്ന പരിശീലകന്റെ പിഴയ്ക്കാത്ത തന്ത്രങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സിനെ ഫൈനല്‍ വരെ എത്തിച്ചത്. സീസണില്‍ സാവധാനം മുന്നേറിയ ബ്ലാസ്‌റ്റേഴ്‌സ് സെമിയില്‍ ഡല്‍ഹിയെ അട്ടിമറിച്ചാണ് ഫൈനലില്‍ എത്തിയത്.

ചെന്നൈയെ 22ന് സമനിലയില്‍ തളച്ചാണ് കൊല്‍ക്കത്ത തങ്ങളുടെ ഈ സീസണിലെ മുന്നേറ്റം തുടങ്ങുന്നത്. താരസമ്പന്നമായ കൊല്‍ക്കത്ത വലിയ പ്രതിസന്ധികള്‍ നേരിടാതെ അനായാസമാണ് ഫൈനല്‍ വരെ എത്തിയത്. ഇയാന്‍ ഹ്യൂം ഉള്‍പ്പെടെയുള്ള പ്രതിഭകളാല്‍ സമ്പന്നമാണ് കൊല്‍ക്കത്ത ടീം. ആദ്യ സീസന്റെ ഫൈനലില്‍ ഏറ്റുമുട്ടിയതും ബ്ലാസ്‌റ്റേഴ്‌സും കൊല്‍ക്കത്തയും തമ്മിലായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.