1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 29, 2016

സ്വന്തം ലേഖകന്‍: മതം മാറിയതിന്റെ പേരില്‍ കൊലപാതകം, ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകരുമുള്‍പ്പെടെ എട്ടുപേര്‍ അറസ്റ്റില്‍. മതം മാറിയതിന്റെ പേരില്‍ കൊടിഞ്ഞി പുല്ലാണി ഫൈസലിനെ (30) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരി ഭര്‍ത്താവും . കൊലപാതകത്തിന് ഗൂഢാലോചന നടത്തിയവരെയും കൃത്യത്തിന് സഹായിച്ചവരെയുമാണ് മലപ്പുറം ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കൃത്യം നടത്തിയവരെ ഉടന്‍ പിടികൂടാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി പൊലീസ് പറഞ്ഞു.

നന്നമ്പ്ര, കൊടിഞ്ഞി, ചുള്ളിക്കുന്ന് സ്വദേശികളായ ഫൈസലിന്റെ സഹോദരി ഭര്‍ത്താവ് പുല്ലാണി വിനോദ് (39), ഫൈസലിന്റെ മാതൃസഹോദര പുത്രന്‍ പുല്ലാണി സജീഷ് (32), കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരനായ പുളിക്കല്‍ ഹരിദാസന്‍ (30), ഇയാളുടെ ജ്യേഷ്ഠന്‍ ഷാജി (39), ചാനത്ത് സുനില്‍ (39), കളത്തില്‍ പ്രദീപ് (32), കൊടിഞ്ഞിയിലെ ഡ്രൈവിങ് സ്‌കൂള്‍ നടത്തിപ്പുകാരായ പാലത്തിങ്ങല്‍ പള്ളിപ്പടി ലിജു എന്ന ലിജീഷ് (27), പരപ്പനങ്ങാടി സ്വദേശിയും വിമുക്ത ഭടനുമായ കോട്ടയില്‍ ജയപ്രകാശ് (50) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

തീവ്രഹിന്ദുത്വ സംഘടന പ്രവര്‍ത്തകരാണ് പിടിയിലായ പ്രതികള്‍. കഴിഞ്ഞ മാസം 19 ന് പുലര്‍ച്ചെ ഭാര്യാപിതാവിനെയും മാതാവിനെയും താനൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് കൊണ്ടുവരാന്‍ ഓട്ടോറിക്ഷയുമായി പോകുംവഴി കൊടിഞ്ഞി ഫാറൂഖ് നഗറില്‍ ബൈക്കിലത്തെിയ സംഘം ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഫൈസല്‍ ഇസ്ലാം സ്വീകരിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കഴിഞ്ഞ ജൂലൈയില്‍ ഫൈസല്‍ നാട്ടിലത്തെിയപ്പോള്‍ ഭാര്യയും മൂന്ന് മക്കളും ഇസ്ലാം സ്വീകരിക്കുകയായിരുന്നു.

സഹോദരിയെയും മക്കളെയും മതം മാറ്റുമെന്ന് ഭയന്നതിനാല്‍ സഹോദരി ഭര്‍ത്താവായ വിനോദ് തീവ്ര ഹിന്ദുത്വ സംഘടനയുടെ പ്രാദേശിക നേതാക്കളായ ഹരിദാസന്‍, ഷാജി, സുനില്‍, സജീഷ് എന്നിവരെ സമീപിച്ചു. ഇവര്‍ സംഘടനയുടെ പരപ്പനങ്ങാടിയിലെ നേതാക്കളെ വിവരമറിയിക്കുകയും ഒക്ടോബറില്‍ ഷാജി, സജീഷ്, സുനില്‍, വിനോദ്, പ്രദീപ്, ഹരിദാസന്‍, പരപ്പനങ്ങാടിയിലെ സംഘടന നേതാവ് ജയപ്രകാശന്‍ എന്നിവര്‍ ഗൂഢാലോചന നടത്തി. തുടര്‍ന്ന് തിരൂരിലെ പ്രമുഖ ഹിന്ദുത്വ സംഘടന നേതാവിന്റെ നിര്‍ദേശപ്രകാരം മൂന്നുപേര്‍ 19 ന് പുലര്‍ച്ചെ കൊടിഞ്ഞിയിലത്തെി കൃത്യം നടത്തുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.