1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 27, 2017

സ്വന്തം ലേഖകന്‍: യുഎസ് പ്രസിഡന്റായി ട്രംപ് അധികാരം ഏറ്റെടുത്തതിനു ശേഷം അമേരിക്കയില്‍ ‘ഇസ്ലാം പേടി’ വര്‍ധിച്ചതായി പഠനം. ട്രംപ് ജനുവരിയില്‍ അധികാരം ഏറ്റടുത്തതു മുതല്‍ രാജ്യത്ത് മുസ്ലീങ്ങളോടുള്ള ഭീതി വര്‍ധിച്ചതായും ഇസ്ലാമിനും മുസ്ലിംകള്‍ക്കുമെതിരായ ആക്രമണ സംഭവങ്ങള്‍ 1000 ത്തിലധികം ശതമാനമായി കുത്തനെ ഉയര്‍ന്നതായും അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍സ് കൗണ്‍സില്‍ (സി.എ.ഐ.ആര്‍) പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

യു.എസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ (സി.ബി.പി) ഉദ്യോഗസ്ഥരില്‍നിന്നാണ് ഇസ്ലാംഭീതി മൂലമുള്ള പ്രതികരണങ്ങള്‍ കൂടുതലും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരിക്കുന്നത്. ഈ വര്‍ഷം ആദ്യ മൂന്നു മാസത്തിനിടയില്‍ രേഖപ്പെടുത്തിയ ഇസ്ലാം വിരുദ്ധ സംഭവങ്ങളില്‍ 23 ശതമാനവും സി.ബി.പി ഉള്‍പ്പെട്ടവയാണ്.

ട്രംപ് യാത്രവിലക്ക് പ്രഖ്യാപിച്ചതിനു ശേഷം രേഖപ്പെടുത്തിയ 193 കേസുകളില്‍ 181 കേസുകളാണ് ഇത്തരത്തിലുള്ളത്. എന്നാല്‍, 2016 ല്‍ ആദ്യ മൂന്നു മാസങ്ങളില്‍ സി.ബി.പി ഉള്‍പ്പെട്ട 17 കേസുകളാണ് രേഖപ്പെടുത്തിയിരുന്നതെന്നും പഠനം വ്യക്തമാക്കുന്നു. പലപ്പോഴും മുസ്ലീം യാത്രക്കാരോട് സി.ബി.പി ഉദ്യോഗസ്ഥര്‍ യുക്തിരഹിതമായ ചോദ്യങ്ങളാണ് ഉന്നയിക്കുന്നതെന്നും പരാതിയുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.