1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 29, 2015

ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദ സംഘത്തെ ഉന്മൂലനം ചെയ്യാന്‍ തുര്‍ക്കി നടത്തുന്ന ശ്രമങ്ങള്‍ക്ക് സൗദി അറേബ്യയുടെ പിന്തുണ. സൗദിയുടെ സല്‍മാന്‍ രാജാവാണ് തുര്‍ക്കിക്ക് പിന്തുണ പ്രഖ്യാപിച്ചത്. തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് സൗദിയുടെ പിന്തുണ അറിയിച്ചത്.

മേഖലയിലെ സുരക്ഷയെ ഇസ്ലാമിക്ക് സ്റ്റേറ്റ് തകര്‍ക്കുന്നതായും തുര്‍ക്കി ജനതയെ സംരക്ഷിക്കാനുളള അവകാശത്തിന് എല്ലാ വിധ പിന്തുണയും നല്‍കുന്നതായും സല്‍മാന്‍ രാജാവ് ഉര്‍ദുഗാനെ അറിച്ചു.

സിറയയില്‍ ഇസ്ലാമിക് സ്റ്റേറ്റിനെതിരെയുളള പോരാട്ടത്തില്‍ നാറ്റോയും തുര്‍ക്കിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. 28 അംഗരാജ്യങ്ങളുടെ അടിയന്തര യോഗത്തില്‍ നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍റ്റന്‍ബര്‍ഗാണ് പിന്തുണ അറിയിച്ചത്. ‘ഏതു തരത്തിലുള്ള തീവ്രവാദവും അംഗീകരിക്കാന്‍ കഴിയില്ല. നാറ്റോ അംഗരാജ്യമായ തുര്‍ക്കിയുടെ അതിര്‍ത്തിയില്‍ നടക്കുന്ന സംഭവവികാസങ്ങളില്‍ നടപടിയെടുക്കാന്‍ സമയം അധികരിച്ചുകൂടാ’ ജെന്‍സ് സ്റ്റോള്‍റ്റന്‍ബര്‍ഗ് അഭിപ്രായപ്പെട്ടു.

നാറ്റോ രാജ്യങ്ങളില്‍ ഏക മുസ്‌ലിം രാഷ്ട്രമാണ് തുര്‍ക്കി. കഴിഞ്ഞാഴ്ച സറൂജിലുണ്ടായ ആക്രമണത്തെ തുടര്‍ന്നാണ് നാറ്റോ യോഗം വിളിക്കാന്‍ തുര്‍ക്കി ആവശ്യപ്പെട്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.