1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 19, 2015


ലണ്ടനിലെ സ്‌കൂളില്‍നിന്ന് മൂന്ന് പെണ്‍കുട്ടികള്‍ ഐഎസില്‍ ചേരുന്നതിനായി സിറിയയിലേക്ക് ഒളിച്ചു കടന്നതിന് പിന്നാലെ അതേ സ്‌കൂളിലെ മറ്റൊരു പെണ്‍കുട്ടിയോട് പാസ്‌പോര്‍ട്ട് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു. ഐഎസില്‍ ചേരുന്നതിനായി പോകുമെന്ന സംശയത്തെ തുടര്‍ന്നാണ് കോടതി നടപടി എന്നാണ് സൂചന.

ലണ്ടനിലെ ‘ബെത്‌നാല്‍ ഗ്രീന്‍ അക്കാദമി’ സ്‌കൂളില്‍ നിന്ന് മാസങ്ങള്‍ക്ക് മുമ്പ് സുഹൃത്തുക്കളായ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ സിറിയയിലേക്ക് കടന്നിരുന്നു. പെണ്‍കുട്ടികള്‍ പിന്നീട് ഐ.എസില്‍ ചേര്‍ന്നതായും ജിഹാദികളെ വിവാഹം കഴിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ പെണ്‍കുട്ടികളുടെ സുഹൃത്തായ മറ്റൊരു കുട്ടിയാണ് സിറിയയിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് വിവരം കൊടുത്തത്.

പെണ്‍കുട്ടിയുമായി ഹൈക്കോര്‍ട്ട് ജഡ്ജ് ജസ്റ്റിസ് ഹെയ്ഡന്‍ സ്വകാര്യമായി സംസാരിച്ചു. ഇതില്‍നിന്നും പെണ്‍കുട്ടി സിറിയയിലേക്ക് കടന്ന മറ്റ് പെണ്‍കുട്ടികളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായി ഹെയ്ഡന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് പാസ്‌പോര്‍ട്ട് ഹാജരാക്കാന്‍ പെണ്‍കുട്ടിക്ക് കോടതി നിര്‍ദേശം നല്‍കിയത്. പെണ്‍കുട്ടിയുടെ സഹോദരിയുടെ പാസ്‌പോര്‍ട്ടും ഒപ്പം ഹാജരാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇരുവരുടെയും സുരക്ഷ ഉറപ്പുവരുത്താനാണ് നടപടിയെന്ന് കോടതി പിന്നീട് വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.