1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 25, 2015

സിറിയയിലെ പുരാതന നഗരമായ പാല്‍മിറയിലെ അതിപുരാതന ക്ഷേത്രം ബോംബ് വെച്ച് നശിപ്പിച്ചതിന്റെ ചിത്രങ്ങള്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ പുറത്തുവിട്ടു. ആക്രമണം നടത്തി രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ഐഎസ് ചിത്രങ്ങള്‍ പുറത്തുവിടുന്നത്.

ഇവിടെ സ്ഥിതി ചെയ്യുന്ന മറ്റ് പുരാതന നിര്‍മ്മിതികളുടെ സുരക്ഷയുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്ന് സിറയയുടെ ആന്റിക്വിറ്റീസ് ചീഫ് മാമൂണ്‍ അബ്ദുള്‍കരീം ചാനല്‍ ഫോര്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം ഐഎസ് ക്ഷേത്രങ്ങള്‍ തകര്‍ത്തെന്ന് കാര്യം മാധ്യമങ്ങളോട് സ്ഥിരീകരിച്ചത് ഇദ്ദേഹമായിരുന്നു.

സിറിയയിലെ ആന്റിക്വിറ്റീസ് സ്‌കോളര്‍ ഖലീദ് അസാദിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ഐഎസിന്റെ ഭാഗത്ത്‌നിന്നും ഇത്തരത്തിലൊരു നീക്കമുണ്ടായിരിക്കുന്നത്. മധ്യസിറിയന്‍ നഗരമധ്യത്തില്‍ കഴുത്തറുത്ത് കൊന്ന ശേഷം അദ്ദേഹത്തിന്റെ മൃതദേഹം വഴിവിളക്കില്‍ കെട്ടിതൂക്കുകയായിരുന്നു. സിറിയയിലെ ആര്‍ക്കിയോളജി ഗവേഷണത്തിന്റെ പിതാവെന്നാണ് അബ്ദുള്‍ കരീം അദ്ദേഹത്തെ വിശേഷിപ്പിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.