1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 21, 2015

സിറിയയിലെ പൗരാണിക നഗരമായ പല്‍മിറ ഐഎസ് തീവ്രവാദികള്‍ പിടിച്ചെടുത്തു. സൈന്യത്തിന്റെ അധീനതയിലായിരുന്ന നഗരത്തില്‍ കടന്ന് യുദ്ധം ചെയ്താണ് ഐഎസ് പല്‍മിറ പിടിച്ചെടുത്തത്. യുനസ്‌കോയുടെ ലോക പൈതൃക പട്ടിയില്‍ ഇടംനേടിയിട്ടുള്ള നഗരമാണ് പല്‍മിറയില്‍ നിരവധി പൗരാണിക സ്തൂഭങ്ങളും ചരിത്ര പ്രസിദ്ധമായ കെട്ടിടങ്ങളുമുണ്ട്. പൗരാണിക സങ്കല്‍പ്പങ്ങളിലുള്ളതെല്ലാം തകര്‍ക്കുക എന്ന ലക്ഷ്യമുള്ള ഐഎസ് ഈ നഗരത്തിന് കേടുപാട് വരുത്തുമോ എന്നാണ് ഇപ്പോള്‍ ലോകം ആശങ്കപ്പെടുന്നത്.

കഴിഞ്ഞ ആഴ്ച പല്‍മിറ നഗരം പിടിച്ചെടുക്കാന്‍ ഐഎസ് ശ്രമിച്ചിരുന്നെങ്കിലും സിറിയന്‍ സൈന്യത്തിന്റെ പ്രത്യാക്രമണത്തില്‍ ഐഎസിന് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. പോരാട്ടത്തിനിടെ നഗരത്തിലെ പൗരാണിക അവശിഷ്ടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും നിരവധി സൈനികരും പൗരന്‍മാരും കൊല്ലപ്പെടുകയും ചെയ്തിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ജനങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്. നഗരത്തില്‍ ഭീകരര്‍ പലതവണ സ്‌ഫോടനങ്ങള്‍ നടത്തിയതായും റിപ്പോര്‍ട്ടുണ്ട്.

‘മരുഭൂമിയിലെ മുത്ത്’ എന്നറിയപ്പെടുന്ന പല്‍മിറനഗരത്തിലെ പൗരാണിക കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ തകരുമെന്ന ഭയമുണ്ടെന്ന് പുരാവസ്തു വകുപ്പ് മേധാവി മമൂന്‍ അബ്ദുല്‍ കരീം പറഞ്ഞു. ചരിത്ര പ്രധാന്യമുള്ള സ്തൂപങ്ങളും പ്രതിമകളും ഇവിടെനിന്നും മ്യൂസിയത്തിലേക്ക് മാറ്റിയിട്ടുണ്ട്. പ്രാചീന ലോകത്തെ ഏറ്റവും പ്രധാന സാംസ്‌കാരിക കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു പല്‍മിറ നഗരം.

അതേസമയം ഇറാഖിലും സിറിയയിലും ഐഎസ് നടത്തുന്ന ആക്രമണങ്ങളെ ചെറുക്കാന്‍ ഇറാഖിന് ആയുധങ്ങള്‍ നല്‍കാന്‍ അമേരിക്ക തീരുമാനിച്ചു. ആന്റി ടാങ്ക് റോക്കറ്റുകളാണ് അമേരിക്ക ഇറാഖിന് നല്‍കുന്നത്. നേരത്തെ അമേരിക്കന്‍ സന്ദര്‍ശനം നടത്തിയ ഇറാഖി പ്രധാനമന്ത്രിയുടെ അപേക്ഷ പരിഗണിച്ചാണ് അമേരിക്കന്‍ നടപടി.

നേരത്തെ ഐഎസ് ഭീകരര്‍ ഇറാഖിലെ റമദി നഗരം പിടിച്ചെടുത്തത് അമേരിക്കയ്ക്ക് വലിയ ക്ഷീണമുണ്ടാക്കിയിരുന്നു. റമദിയില്‍ ഐഎസ് നടത്തിയ മുന്നേറ്റങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ഐഎസില്‍നിന്ന് ഈ നഗരം എങ്ങനെ തിരിച്ചെടുക്കാം എന്നതിനെ കുറിച്ചാണ് ഇപ്പോള്‍ അമേരിക്ക ചിന്തിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.