1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 15, 2015

സ്വന്തം ലേഖകന്‍: ഇറാഖിലെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ബന്ദികളാക്കിയ 39 ഇന്ത്യക്കാരെ വധിച്ചതായി രക്ഷപ്പെട്ടയാളുടെ വെളിപ്പെടുത്തല്‍. കഴിഞ്ഞ വര്‍ഷം ഇസ്ലാമിക് സ്റ്റേറ്റിന്റെ തടവറയില്‍ നിന്ന് രക്ഷപ്പെട്ട പഞ്ചാബ് സ്വദേശി ഹര്‍ജിത് മാഷിഹ് ആണ് തന്റെ കൂടെയുള്ള 39 ബന്ദികള്‍ കൊല്ലപ്പെട്ട വിവരം പുറത്തുവിട്ടത്.

ജൂണ്‍ 11 ന് വടക്കന്‍ ഇറാഖിലാണ് മാഹിഷ് ഉള്‍പ്പെടെ 40 ഇന്ത്യക്കാരെ ഇസ്ലാമിക് സ്റ്റേറ്റ് ബന്ദികളാക്കിയത്. എന്നാല്‍, വെളിപ്പെടുത്തല്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് തള്ളിക്കളിഞ്ഞു. ഇന്ത്യക്കാരെല്ലാം സുരക്ഷിതരായിരിക്കുന്നതായി സൂചന ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് മാഷിഹ് വെളിപ്പെടുത്തല്‍ നടത്തിയത്. കൊല്ലപ്പെട്ടവരില്‍ കൂടതലും പഞ്ചാബ് സ്വദേശികളാണെന്നും ഇയാള്‍ പറഞ്ഞു. 40 ഇന്ത്യക്കാരെയും 50 ബംഗ്ലാദേശ് സ്വദേശികളെയുമാണ് ഭീകരര്‍ ബന്ദികളാക്കിയിരുന്നത്.

പാസ്‌പോര്‍ട്ട് ലഭിച്ചശേഷം വിട്ടയക്കാമെന്ന് അറിയിച്ചിരുന്ന ഭീകരര്‍ പിന്നീട് ബന്ദികളെ മറ്റൊരു സംഘത്തിന് കൈമാറുകയായിരുന്നുവെന്ന് മാഷിഹ് പറയുന്നു. ഇവര്‍ ബന്ദികളെ മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയും അവിടെ വച്ച് ഒരു മുറിയിലടച്ച് വെടിവെച്ചു കൊല്ലുകയും ചെയ്തതായാണ് മാഷിഹിന്റെ വെളിപ്പെടുത്തല്‍.

ചുറ്റുമുണ്ടായിരുന്നവര്‍ വെടിയേറ്റു വീണപ്പോള്‍ താന്‍ ഭാഗ്യം കൊണ്ട് രക്ഷപ്പെടുകയായിരുന്നുവെന്നും മാഷിഹ് പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.