1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 26, 2016

സ്വന്തം ലേഖകന്‍: ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ തടവുകാരിയെ ഇസ്രായേല്‍ ഇസ്രായേല്‍ വിട്ടയച്ചു, മോചനം നീണ്ട നിയമ യുദ്ധത്തെ തുടര്‍ന്ന്. പലസ്തീനിയന്‍ പെണ്‍കുട്ടിയും 12 കാരിയുമായ ദിമ അല്‍ വാവിയെയാണ് ഞായറാഴ്ച ഇസ്രായേല്‍ അധികൃതര്‍ വിട്ടയച്ചത്. ഫെബ്രുവരില്‍ ജയിലിലായ ദിമയെ രണ്ടു മാസത്തോളമാണ് ഇസ്രായേല്‍ ജയിലിലിട്ടത്.

വാവിയെ പാലസ്തീനിയന്‍ അധികൃതര്‍ക്ക് കൈമാറിയതായും അവള്‍ വടക്കന്‍ വെസ്റ്റ്ബാങ്കിലെ തുല്‍ക്കാരേം പോയിന്റ് കടന്നതായും ഇസ്രായേല്‍ അറിയിച്ചു. ഒരു കത്തിയുമായി തെക്കന്‍ പ്രവിശ്യയായ ഹെബ്രോന് സമീപത്തെ വീട്ടില്‍ നിന്നും സ്‌കൂളിലേക്ക് പോകുന്ന വഴി വെസ്റ്റ് ബാങ്കിലെ ജൂത സെറ്റില്‍മെന്റില്‍ കടന്നതിന് ഫെബ്രുവരി 9 ന് സ്‌കൂള്‍ യൂണിഫോമില്‍ ദിമ അറസ്റ്റിലാകുകയായിരുന്നു.

കഴിഞ്ഞ ഒക്‌ടോബറില്‍ പാലസ്തീനികള്‍ 28 ഇസ്രായേലികളെ കത്തിയും തോക്കുമായി ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവം കത്തി നില്‍ക്കവെയായിരുന്നു ദിമയുടെ അറസ്റ്റ്. ആക്രമണം നടത്താനും ഇസ്രായേല്‍ സൈനികനെ വധിക്കാനും ശ്രമിച്ചു എന്ന് ആരോപിച്ചു ഇസ്രായേല്‍ സൈനിക കോടതി ദിമയെ നാലു വര്‍ഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു.

ശിക്ഷാ കാലാവധി തീരാന്‍ ആറാഴ്ച ബാക്കി നില്‍ക്കേയാണ് ദിമയെ മോചിപ്പിക്കാന്‍ ഇസ്രായേല്‍ ഭരണകൂടം തീരുമാനിച്ചത്. 12 വയസുകാരിയുടെ ജയില്‍ ശിക്ഷ അന്താരാഷ്ട്ര മാധ്യമങ്ങളിലും ശ്രദ്ധ നേടിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.