1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 14, 2017

സ്വന്തം ലേഖകന്‍: കിഴക്കന്‍ ജറുസലമിനെ പലസ്തീന്റെ തലസ്ഥാനമായി അംഗീകരിക്കണമെന്നു രാജ്യാന്തര സമൂഹത്തോട് ഒഐസി, ട്രംപിന്റെ പ്രഖ്യാപനത്തിനു നിയമസാധുതയില്ലെന്നും പ്രഖ്യാപനം. ജറുസലമിനെ ഇസ്രേലി തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ പ്രഖ്യാപനത്തെത്തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ അവലോകനം ചെയ്യാനാണ് തുര്‍ക്കിയിലെ ഈസ്റ്റാംബൂളില്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക കോഓപ്പറേഷന്‍ (ഒഐസി) അടിയന്തര ഒഐസി ഉച്ചകോടി ചേര്‍ന്നത്.

ട്രംപിന്റെ പ്രഖ്യാപനത്തിനു നിയമസാധുതയില്ലെന്ന് ഉച്ചകോടി പ്രഖ്യാപിച്ചു. പശ്ചിമേഷ്യയിലെ സമാധാന പ്രക്രിയയില്‍ നിന്ന് ഈ പ്രഖ്യാപനത്തോടെ യുഎസ് പുറത്തായിരിക്കുകയാണെന്നും ഉച്ചകോടി പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു. ഇസ്രയേലിന്റെ കോളനിവത്കരണ, വംശീയ ശുദ്ധീകരണ നയങ്ങള്‍ക്കുള്ള പിന്തുണയാണ് യുഎസ് ഈ പ്രഖ്യാപനത്തിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

ഇസ്രേയേലി പക്ഷപാതം പുലര്‍ത്തിയ ട്രംപിനു സമാധാന പ്രക്രിയയില്‍ ഒരു പങ്കും വഹിക്കാനാവില്ലെന്ന് ഉച്ചകോടിയെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തില്‍ പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ് ചൂണ്ടിക്കാട്ടി. ട്രംപിന്റെ നടപടി വലിയ കുറ്റമാണ്. ഇസ്രയേലുമായി സമാധാനം സ്ഥാപിക്കുന്നതിനു വാഷിംഗ്ടന്റെ സഹായം പ്രതീക്ഷിച്ച തങ്ങള്‍ക്ക് കനത്ത അടിയാണു കിട്ടിയതെന്നും മധ്യസ്ഥന്റെ റോള്‍ വഹിക്കാനുള്ള യോഗ്യത യുഎസ് നഷ്ടപ്പെടുത്തിയെന്നും അബ്ബാസ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.