1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 20, 2020

സ്വന്തം ലേഖകൻ: ഇസ്രായേലുമായി കഴിഞ്ഞമാസം ഒപ്പുവെച്ച കരാറിന്​ യു.എ.ഇ മന്ത്രിസഭ അംഗീകാരം നൽകി. യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമി​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗമാണ്​ അംഗീകാരം നൽകിയത്​.

കരാർ സംബന്ധിച്ച ഭരണഘടന നടപടികൾ തുടങ്ങാനും കരാറിന്​ അംഗീകാരം നൽകുന്ന ഫെഡറൽ ഉത്തരവ്​ പുറപ്പെടുവിക്കാനും നിർദേശം നൽകി. രാജ്യത്തി​െൻറ വികസനത്തിന്​ കരാർ ഗുണം ചെയ്യുമെന്ന്​ യോഗം വിലയിരുത്തി. സമാധാനത്തിനും സുസ്​ഥിരതക്കും വേണ്ടിയുള്ളതാണ്​ കരാർ. സാമ്പത്തിക, സാംസ്​കാരിക, വൈജ്​ഞാനിക രംഗങ്ങളിലെ വികസനത്തിന്​ കരാർ വഴിയൊരുക്കും. മിഡിൽ ഈസ്​റ്റിലെ വെല്ലുവിളികൾ മറികടക്കാൻ കരാർ സഹായിക്കുമെന്നും മന്ത്രിസഭ അഭിപ്രായപ്പെട്ടു.

യുഎഇയ്ക്ക് പിന്നാലെ ബഹ്​റൈനും ഇസ്രായേലുമായി കൂടുതൽ സഹകരണത്തിന്. ഇരുരാജ്യങ്ങളും തമ്മിൽ കഴിഞ്ഞ ദിവസം ഒപ്പുവെച്ചത്​ വിവിധ മേഖലകളിൽ വിപുലമായ സഹകരണത്തിനുള്ള ധാരണാ പത്രങ്ങൾ. ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്ര, സൗഹൃദ ബന്ധങ്ങൾ ആരംഭിക്കുന്നതിനുള്ള സംയുക്ത പ്രഖ്യാപനത്തിൽ ഒപ്പുവെച്ചതിനു​ പുറമെയാണ്​ ധാരണാ പത്രങ്ങളിലും ഒപ്പിട്ടത്​.

സാമ്പത്തിക, വ്യാപാര ബന്ധം, വാർത്തവിനിമയം, വാണിജ്യം, വ്യോമ സേവനങ്ങൾ, ജനങ്ങളുടെ സഞ്ചാരം, ബാങ്കിങ്​-ധനകാര്യ സേവനങ്ങൾ, വിദേശകാര്യ മന്ത്രാലയങ്ങൾ തമ്മിലുള്ള സഹകരണം എന്നീ മേഖലകളിലാണ്​ ഇരുരാജ്യങ്ങളും സഹകരിച്ച്​ പ്രവർത്തിക്കുക. ആരോഗ്യ പരിപാലനം, സാ​േങ്കതികവിദ്യ, വിനോദ സഞ്ചാരം, കൃഷി, വ്യോമഗതാഗതം തുടങ്ങിയ മറ്റു​ മേഖലകളിലെ സഹകരണത്തിനുള്ള സാധ്യതകളും ചർച്ച ചെയ്​തു. അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപി​െൻറ സാന്നിധ്യത്തിൽ കഴിഞ്ഞമാസം 15ന്​ വാഷിങ്​ടണിൽ ഒപ്പുവെച്ച അബ്രഹാം ഉടമ്പടിക്കനുസൃതമായാണ്​ ബഹ്​റൈനും ഇസ്രായേലും സഹകരണം വിപുലപ്പെടുത്തുന്നത്​. മധ്യപൂർവ ദേശത്ത്​ സമാധാനം ഉറപ്പുവരുത്താനുള്ള ചുവടുവെപ്പായാണ്​ ഇരു രാജ്യങ്ങളും തമ്മിലെ സഹകരണം വിലയിരുത്തപ്പെടുന്നത്​.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.