1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 4, 2018

സ്വന്തം ലേഖകന്‍: റോമിലെ വിമാനത്താവളത്തില്‍ പരിഭ്രാന്തി പരത്തി അജ്ഞാത പെട്ടി; തുറന്നപ്പോള്‍ കിട്ടിയത് തേങ്ങ! റോമിലെ ഫിയുമിസിനിയോ വിമാനത്താവളത്തില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട അജ്ഞാതപ്പെട്ടി യാത്രക്കാരെയും ഉദ്യോഗസ്ഥരെയും മുള്‍ മുനയില്‍ നിര്‍ത്തിയത് മണിക്കൂറുകളോളം. 

സംശയാസ്പദമായ സാഹചര്യത്തില്‍ ഉടമസ്ഥനില്ലാതെ ഉപേക്ഷിച്ചനിലയില്‍ കാണപ്പെട്ട പെട്ടിയില്‍ ബോംബാണെന്ന അഭ്യൂഹം യാത്രക്കാരെയും വിമാനത്താവള ജീവനക്കാരെയുമടക്കം ഭീതിയിലാക്കി. ഫിയുമിസിനിയോ വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നിലാണ് പെട്ടി കണ്ടെത്തിയത്. സ്‌ഫോടകവസ്തുക്കളാണെന്ന പൊലീസ് നിഗമനത്തെതുടര്‍ന്ന് ദീര്‍ഘനേരം വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്തു.

ഒടുവില്‍ ബോംബ് സ്‌ക്വാഡ് എത്തി നടത്തിയ പരിശോധനയിലാണ് പെട്ടിയില്‍ തേങ്ങയാണെന്ന് കണ്ടെത്തിയത്. ഇതോടെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലേക്കെത്തി. എങ്കിലും സമൂഹമാധ്യമങ്ങളിലൂടെ സംഭവം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. പെട്ടിയില്‍ ബോംബെന്ന് പറഞ്ഞ ഉദ്യോഗസ്ഥരെയും പേടിച്ച് മാറിനിന്ന യാത്രക്കാരെയും കളിയാക്കുന്നതാണ്‍ കമന്റുകള്‍ പലതും.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.