1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 23, 2021

സ്വന്തം ലേഖകൻ: കൊവിഡ് രോഗവ്യാപന സമയത്ത് മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ച മുൻനിര ആരോഗ്യ പ്രവർത്തകരോടുള്ള ബഹുമാന സൂചകമായി ഇറ്റലി പ്രത്യേക നാണയം പുറത്തിറക്കുന്നു. കൊവിഡ് അടിയന്തിരാവസ്ഥയിലുടനീളം വിശ്രമമില്ലാതെ സേവനമനുഷ്ഠിക്കുന്ന, രാജ്യത്തെ ഡോക്ടർമാർ, നഴ്സുമാർ, ആരോഗ്യ പ്രവർത്തകർ എന്നിവരോടുള്ള ആദരവ് പ്രകടമാക്കി രണ്ടു യൂറോയുടെ പരിമിത എണ്ണം നാണയങ്ങളാണ് പുറത്തിറക്കുന്നത്.

മാസ്കും ഗൗണും ധരിച്ചു നിൽക്കുന്ന ആരോഗ്യ പ്രവർത്തകരായ ഒരു സ്ത്രീയുടെയും പുരുഷന്റെയും ചിത്രം ആലേഖനം ചെയ്ത നാണയത്തിൽ ഇറ്റാലിയൻ ഭാഷയിൽ, നന്ദി എന്നും മുദ്രണം ചെയ്തിട്ടുണ്ട്. നാണയത്തിൻ്റെ ഇടതുഭാഗത്ത് റെഡ്ക്രോസിൻ്റെ ചിഹ്നവും വലതുവശത്ത് ഹൃദയത്തിൻ്റെ പ്രതീകവും പ്രത്യേകതയാണ്.

മൂന്നു ദശലക്ഷം കൊവിഡ് സ്മാരക നാണയങ്ങൾ മേയ് – ജൂൺ മാസങ്ങളിൽ പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അധികൃതർ പറഞ്ഞു. ക്ലൗദിയ മൊമോണിയാണ് പുതിയ നാണയം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.