1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 4, 2012

ആന്റണി ജോസഫ്‌

ബീന ബേബി എന്ന മലയാളി നഴ്സിന്റെ മരണത്തെ തുടര്‍ന്ന്‍ ഇന്ത്യയിലാകെ വ്യാപിച്ച സമര ജ്വാല നമ്മുടെ കൊച്ചു കേരളത്തിലും കത്തിപ്പടരുകയാണ്.നമ്മുടെ നാട്ടില്‍ ഇത്രയധികം ചൂഷണം ചെയ്യപ്പെടുന്ന മറ്റൊരു തൊഴില്‍ വര്‍ഗം ഉണ്ടാവില്ല.തൊഴിലുറപ്പുകാര്‍ക്ക് പോലും ദിവസം ഇരുനൂറു രൂപ കൊടുക്കാന്‍ നിയമം ഉണ്ടാക്കിയ നമ്മുടെ സര്‍ക്കാരും യൂണിയനുകളും നഴ്സുമാരുടെ കാര്യത്തില്‍ നിരുത്തരവാദപരമായ മൌനമാണ് അവലംബിക്കുന്നത്.തൊഴില്‍ മന്ത്രിയുടെയും ഉദ്യോഗസ്ഥരുടേയും സാന്നിധ്യത്തില്‍ അംഗീകരിക്കപ്പെട്ട വ്യവസ്ഥകള്‍ യാതൊരു ഉളിപ്പുമില്ലാതെ മാനേജുമെന്റുകള്‍ ലംഘിക്കുകയാണ്.

നഴ്സിംഗ് മേഖലയിലെ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും ചോദിച്ചു വാങ്ങുവാനും ഒരു സംഘടന ഇല്ലെന്നതായിരുന്നു ഈ രംഗത്തെ ന്യൂനത.കേരളത്തില്‍ രൂപീകരിക്കപ്പെട്ട യുണൈട്ടട് നഴ്സസ് അസോസിയേഷന്‍ എന്ന സംഘടന ഒരു പരിധി വരെ ഈ വിടവ് നികത്തുകയാണ്.രൂപീകരിക്കപ്പെട്ടു മാസങ്ങള്‍ക്കുള്ളില്‍ തന്നെ നഴ്സുമാരെ ഒരു കുടക്കീഴില്‍ അണിനിരത്തുവാനും വിജയകരമായ ഒരുപിടി സമരങ്ങള്‍ നടത്തുവാനും സംഘടനയ്ക്ക് കഴിഞ്ഞു.രാഷ്ട്രീയത്തിനുപരിയായി നിലകൊള്ളുന്നു എന്നത് കൊണ്ട് തന്നെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാതെ നിഷ്പക്ഷമായി പ്രവര്‍ത്തിക്കാന്‍ സംഘടനയ്ക്ക് കഴിയുന്നു.

നിര്‍ഭാഗ്യകരമെന്ന് പറയട്ടെ,കേരളത്തിലെ മുഖ്യധാര മാധ്യമങ്ങളില്‍ നിന്നും ആശാപൂര്‍വമായ പ്രതികരണമല്ല UNA -യുടെ സമരങ്ങള്‍ക്ക് ലഭിക്കുന്നത്.കേരളത്തിനു വെളിയില്‍ മലയാളി നേഴ്സ്മാര്‍ക്കെതിരെ നടന്ന അക്രമങ്ങളെയും അവര്‍ നടത്തിയ സമരത്തെയും വീറോടെ എഴുതിവെച്ച കേരളത്തിലെ സാമുഹ്യ പ്രതിബദ്ധതയുള്ള മുഖ്യധാരാ മാധ്യമങ്ങളില്‍ പലതും കണ്ണിനുമുന്നിലെ പ്രശ്നത്തെ നിസാരവല്‍ക്കരിക്കുന്നതാണ് കാണാന്‍ കഴിയുന്നത്. സാമുദായിക ശക്തികളും സാമ്പത്തിക ശക്തികളും ഏതെങ്കിലും വിധത്തില്‍ സമരത്തെ പൊളിക്കാന്‍ മാനേജുമെന്റുകള്‍ക്കൊപ്പം കൈകോര്‍ക്കുകയാണ്.

ഇത്തരുണത്തില്‍ നാട്ടിലെ നമ്മുടെ സഹോദരങ്ങള്‍ക്ക്‌ വേണ്ടത് നമ്മുടെ സപ്പോര്‍ട്ട് ആണ് .മാനസികമായും സാമ്പത്തികമായും അവര്‍ തളരാതിരിക്കാന്‍ നമ്മള്‍ യുകെ മലയാളികളുടെ ഇടപെടല്‍ അനിവാര്യമാണ്.ജീവിക്കാനും നിലനില്പിനും വേണ്ടിയുള്ള അവരുടെ സമരം വിജയിക്കേണ്ടത് നമ്മുടെ കൂടെ ആവശ്യമാണ്.നമ്മള്‍ നേഴ്സ്മാര്‍ എല്ലാവരും തന്നെ വളരെ കഷ്ടപ്പ്ടുകള്‍ അനുഭവിച്ചാണ് ഈ യുകെയില്‍ എത്തിയിരിക്കുന്നത്. നമ്മള്‍ വന്ന വഴി മറക്കാതെ നമ്മുടെ സഹോദരങ്ങള്‍ക് വേണ്ടിഎന്തെങ്കിലും ചെയ്യാന്‍ മനസ് കാണിക്കണം. ഇന്ത്യയില്‍ ഒരു നഴ്സിന് നേരിടേണ്ടി വരുന്ന കഷ്ട്ടപ്പാടുകള്‍ അനുഭവിച്ചവരാണ് നമ്മള്‍ ഓരോരുത്തരും.ലക്ഷങ്ങള്‍ കൊടുത്തു പഠിച്ചിറങ്ങിയത്തിനു ശേഷവും കോടികള്‍ ലാഭം കൊയ്യുന്ന ആതുരസേവന കച്ചവടത്തില്‍ നക്കാപ്പിച്ച ശമ്പളത്തിന് ജോലി ചെയ്യേണ്ടി വരുന്ന സാദ നഴ്സിന്റെ മാനസികാവസ്ഥ നമുക്ക് മനസിലാക്കാന്‍ സാധിക്കും.അതുകൊണ്ട് തന്നെ ഈ വിവേചനത്തിന് അറുതി വരുത്താന്‍ വേണ്ടിയുള്ള ഈ സഹന സമരത്തില്‍ യു കെ മലയാളികളായ ഓരോ നഴ്സും പങ്കാളികള്‍ ആവണം.സാമ്പത്തികമായി സഹായിച്ചും മാനസികമായി സപ്പോര്‍ട്ട് ചെയ്തും ഈ സമരം നമുക്ക് വിജയിപ്പിക്കണം.ഇതു നമ്മുടെ ചരിത്രപരമായ കടമയാണ്.

UNA -യു കെ ഘടകം രൂപീകരിക്കുന്നതിനെക്കുറിച്ചും മറ്റുമുള്ള കൂടുതല്‍ ചര്‍ച്ചചെയ്യുവാന്‍
http://www.facebook.com/groups/225911850821630/ എന്ന ഫെയിസ് ബുക്ക്‌ ഗ്രൂപ്പില്‍ അംഗമാവുകയോ unaunitedkingdom@gmail.com എന്ന ഇമെയിലില്‍ ബന്ധപ്പെടുകയോ ചെയ്യുക .എല്ലാവരുടെയും നിര്‍ദേശങ്ങള്‍ അറിയിക്കുക .

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.