1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 9, 2012

ജോസ് മാത്യു

ആകമാന സുറിയാനി ഒര്‍ത്തഡോക്‌സ് സഭയുടെ യുകെ റീജിയണല്‍ റജിസ്‌ട്രേഷന്‍ ഉദ്ഘാടനം ബ്രിസ്‌റ്റോള്‍ മോര്‍ ബസേലിയോസ് എല്‍ദോ യാക്കോബായ സുറിയാനി പള്ളിയില്‍ നടത്തി. ജൂണ്‍ 3ന് ഞായറാഴ്ച ഇപ്പോള്‍ യുകെ സന്ദര്‍ശിച്ചുവരുന്ന റവ.ഫാ.മാണി കല്ലാപ്പുറത്ത് പ്രഥമ റജിസ്‌ട്രേഷന്‍ യുകെ റീജിയണല്‍ കൗണ്‍സില്‍ മെമ്പര്‍ എല്‍ദോ വര്‍ഗീസില്‍ നിന്നും സ്വീകരിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. ഇടവക വികാരി ഫാ. തോമസ് പുതിയാമഠത്തില്‍ സംബന്ധിച്ചു.

സെപ്തംബര്‍ 29, 30 തീയതികളിലായി വിതിന്‍ഷോയിലെ ഫോറം സെന്ററിലാ് കുടുംബസംഗമം നടക്കുക. കുടുംബസംഗമത്തിനായുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായും, പരിപാടി വിജയകരമാക്കി തീര്‍ക്കുവാന്‍ പരി. സഭയിലെ എല്ലാവരും പങ്കെടുക്കണമെന്നും റീജിയണല്‍ കൗണ്‍സില്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.