1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 1, 2015

സ്വന്തം ലേഖകന്‍: വ്യാജ മരണവാര്‍ത്ത, ജഗതിയെ കൊന്ന് കൊലവിളിച്ച് സോഷ്യല്‍ മീഡിയ, സൈബര്‍ പോലീസ് അന്വേഷണം തുടങ്ങി. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് ജഗതി ശ്രീകുമാര്‍ മരിച്ചെന്ന വ്യാജ വാര്‍ത്ത വാട്ട്‌സാപ്പ് വഴി പ്രചരിച്ചത്. അപകടത്തില്‍ പരിക്കേറ്റ് വിദഗ്ധ ചികിത്സയ്ക്കുശേഷം പേയാട്ടെ വീട്ടില്‍ കഴിയുന്ന ജഗതി ഹൃദയാഘാതം മൂലം മരിച്ചുവെന്ന സന്ദേശമാണ് വ്യാപകമായി പ്രചരിച്ചത്. സന്ദേശം പ്രചരിച്ചതോടെ സത്യസ്ഥിതി അന്വേഷിച്ച് മാധ്യമ സ്ഥാപനങ്ങളിലേക്കും നിരവധിപേര്‍ വിളിച്ചിരുന്നു.

അതേസമയം നടന്‍ ജഗതി ശ്രീകുമാര്‍ മരിച്ചുവെന്ന വ്യാജ പ്രചാരണത്തിനെതിരെ നടന്‍ സലിംകുമാര്‍ രംഗത്തെത്തി. ജഗതി മരിച്ചെന്ന് വാട്‌സ്ആപ്പ് വഴി പ്രചരിപ്പിച്ചവര്‍ മനോരോഗികളാണെന്ന് സലിംകുമാര്‍ പറഞ്ഞു. അപരന്റെ മരണം ആഘോഷിക്കുന്നവരെ എന്തു പേരിട്ട് വിളിക്കുമെന്ന് അറിയില്ല. അവരെ മനോരോഗികളെ പോലെ കാണാനേ സാധിക്കുള്ളൂവെന്നും സലിംകുമാര്‍ പറയുന്നു.

വ്യാജ വാര്‍ത്ത പ്രചരിച്ച സമയം വീട്ടിലിരുന്ന് ടി.വി.യില്‍ സിനിമ കാണുകയായിരുന്നു ജഗതി. തുടര്‍ന്ന് ബന്ധുക്കളും ഇക്കാര്യം അറിഞ്ഞു. ഒരു സ്വകാര്യ ചാനലിന്റെ ലോഗോ സഹിതമാണ് വ്യാജ വാര്‍ത്ത പ്രചരിച്ചത്. അപകീര്‍ത്തികരമായ വാര്‍ത്ത സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മകന്‍ രാജ്കുമാര്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി.

വ്യക്തിഹത്യ നടത്തുന്ന അപകീര്‍ത്തികരമായ വാര്‍ത്ത സൃഷ്ടിച്ച് പ്രചരിപ്പിച്ചതിന്റെ പേരില്‍ ഐ.ടി. ആക്ട് 66 ഡി, ഇ, ഐ.പി.സി. 409, 505 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. വ്യാജസന്ദേശത്തിന്റെ ഉറവിടം കണ്ടെത്തുന്നതിന്റെ ഭാഗമായുള്ള അന്വേഷണം തുടങ്ങിയതായി സൈബര്‍ പോലീസ് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.