1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 8, 2018

സ്വന്തം ലേഖകന്‍: എ ആര്‍ റഹ്മാനോടൊപ്പം ആടിപ്പാടി ഷാരൂഖ് ഖാനും നയന്‍താരയും; ഹോക്കി ലോകകപ്പ് ഗാനം വൈറല്‍ ഹിറ്റ്. ഹോക്കി ലോകകപ്പിന്റെ ഔദ്യോഗിക ഗാനത്തിന് വന്‍ വരവേല്‍പ്പ്. എ.ആര്‍ റഹ്മാന്റെ സംഗീതത്തില്‍ ചിട്ടപ്പെടുത്തിയ ഹോക്കി ആന്തം ‘ജയ് ഹിന്ദ് ഇന്ത്യ’യില്‍ ഷാരൂഖും നയന്‍താരയും എത്തുന്നുണ്ട്.

ആധുനികതയിലേക്കു കടക്കുമ്പോഴും പ്രാചീന മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ച്, മനുഷ്യത്വം ചേര്‍ത്ത് പിടിച്ച്, ആധ്യാത്മിക സമത്വത്തോടെ വാഴുന്ന ഇന്ത്യയാണ് വീഡിയോ പ്രതിനിധീകരിക്കുന്നതെന്ന് നിര്‍മാതാക്കള്‍ പറയുന്നു. യുവ തലമുറയെ സ്‌പോര്‍ട്‌സ് നേതൃത്വം ഏറ്റെടുപ്പിക്കുന്നതിന്റെ ആദ്യ ചുവടു വയ്പ്പിക്കുക എന്നാണു ഗാനത്തിന്റെ ലക്ഷ്യം.

എ.ആര്‍. റഹ്മാന്റെ ഈണത്തിനു വരികള്‍ ചിട്ടപ്പെടുത്തിയത് ഗുല്‍സാര്‍ ആണ്. ഷാരൂഖിനും, നയന്‍താരക്കും പുറമെ, ശിവമണി, നീതി മോഹന്‍, ശ്വേതാ മോഹന്‍, സാഷ തിരുപ്പതി, ശ്വേതാ പണ്ഡിറ്റ്, ഹര്‍ഷദീപ് എന്നിവരും ദേശീയ ഹോക്കി ലോക കപ്പ് കളിക്കാരും അണി ചേരുന്നു. രവി വര്‍മാനാണ് ഛായാഗ്രാഹണം. സംവിധാനം, എഡിറ്റിംഗ്, നിര്‍വഹണം എന്നിവ ബി.ടോസ് പ്രൊഡക്ഷന്‍സാണ്. ഗാനം കാണാം…

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.